തുത്തുക്കുടി വെടിവയ്പ്: മരണം പതിനൊന്നായി
തൂത്തുക്കുടി: മലിനീകരണമുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് തൂത്തുക്കുടിയില്‍ നടക്കുന്ന സമരത്തിനുനേരെയുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഗവര്‍ണര്‍ ബന്‍വാരിലാലാണ് പതിനൊന്നു മരണമുണ്ടായതായി സ്ഥിരീകരിച്ചത്. നൂറോളം ആളുകള്‍ക്ക് പരുക്കേറ്റിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ നടത്തിയ മാര്‍ച്ചാണ് ഏറ്റുമുട്ടലിലും വെടിവയ്പ്പിലും കലാശിച്ചത്.
പൊലിസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. പൊലിസുകാര്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശവാസികള്‍ മാസങ്ങളായി നടത്തുന്ന സമരമാണ് അക്രമാസക്തമായത്. സംഘര്‍ഷത്തിനിടെ ജനം കലക്ടറേറ്റിലേക്ക് ഇരച്ചുകയറുകയും വാഹനങ്ങള്‍ക്കും മറ്റും തീയിടുകയും ചെയ്തു. ഇരുപതിനായിരത്തിലേറെപ്പേരാണ് സമരരംഗത്തുണ്ടായിരുന്നത്.
പൊലിസ് വെടിവയ്പ്പിനെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഡി.എം.കെയും സമകമലഹാസനും രംഗത്തെത്തിയിരുന്നു. കോപ്പര്‍ പ്ലാന്റിനെതിരേ നടക്കുന്ന ബഹുജന പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ മൗനം തുടരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹമാണെന്നും രജനീകാന്ത് പറഞ്ഞിരുന്നു.
ഭോപ്പാല്‍ ദുരന്തത്തിന് സമാനമായ സംഭവങ്ങള്‍ തൂത്തുക്കുടിയില്‍ സംഭവിക്കാന്‍ അനുവദിക്കരുതെന്ന് പറഞ്ഞ കമല്‍ഹാസന്‍ കഴിഞ്ഞമാസം സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു.
വേദാന്ത റിസോഴ്‌സസ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രീസ്.
പ്ലാന്റില്‍ നിന്ന് ഖനനം ചെയ്യുന്ന ചെമ്പ് ശുദ്ധീകരിച്ച് ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ ഇലക്ട്രിക് വയറുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ചെമ്പ് നാരുകള്‍, ചെമ്പ് ഘടകങ്ങള്‍ നിര്‍മിക്കുകയാണ് കമ്പനി ചെയ്യുന്നത്. കമ്പനിയുടെ കീഴില്‍ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്ലാന്റുകളില്‍നിന്ന് ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകുന്നതായി പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."