HOME
DETAILS
MAL
എടച്ചേരി ഇനി ഗ്രീന്‍ പ്രോട്ടോക്കോള്‍ പൊലിസ് സ്റ്റേഷന്
backup
May 23 2018 | 03:05 AM
വടകര: ലോക പരിസ്ഥിതി ദിനത്തിനു മുന്‍പ് സര്‍ക്കാര്‍ ഓഫിസുകള്‍ പരിസ്ഥിതി സൗഹൃദമാക്കണമെന്ന ഉത്തരവ് പാലിച്ച് എടച്ചേരി പൊലിസ് സ്റ്റേഷന് മാതൃകയായി. കേരള സര്‍ക്കാരിന്റെ ഹരിത മിഷന് പദ്ധതിയുടെ ഭാഗമായാണ് ജൂണ്‍ അഞ്ചിനു മുന്‍പുതന്നെ മാലിന്യമുക്തമാക്കി. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ നടന്ന ശുചീകരണം എസ്.എച്ച്.ഒ.എം സുനില്‍ ഉദ്ഘാടനം ചെയ്തു.
പ്ലാസ്റ്റിക്ക് ജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നീക്കം ചെയ്തു, എസ്.ഐമാരായ പ്രദീപ് കുമാര്‍, സുധാകരന്, ബാലന് എന്നിവര്‍ നേതൃത്വം നല്കി. എടച്ചേരി സ്റ്റേഷന് ശിശു സൗഹൃദമാക്കുന്ന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. സ്റ്റേഷനും പരിസരവും ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പൂന്തോട്ടനിര്‍മാണം, കൊതുക് നശീകരണം എന്നിവയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."