അശോകന്റെ മരണം; ചെക്യാട് പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു
പാറക്കടവ്: നിപാ വൈറസ് പനിയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുവേണ്ടി ചെക്യാട് പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തു. നിപാ വൈറസ് പനി ബാധിച്ച് ചെക്യാട് പഞ്ചായത്തിലുള്ള തട്ടാന്റവിട അശോകന് ഇന്നലെ മരിച്ചിരുന്നു.
പഞ്ചായത്തില്‍ ബോധവല്‍ക്കരണവും ജാഗ്രതാ നിര്‍ദേശവും നല്‍കാനും അശോകന്റെ വീട്ടിലും ചുറ്റുമുള്ള സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനും ഉമ്മത്തൂര്‍ എം.എല്‍.പി സ്കൂളില്‍ ആരംഭിച്ച മെഡിക്കല്‍ ക്യാംപ് കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. ഇന്ന് എല്ലാ വാര്‍ഡുകളിലും ശുചീകരണം ശക്തപെടുത്തുന്നതിന്റെ ഭാഗമായി ശുചീകരണ ഹര്‍ത്താല്‍ സംഘടിപ്പിക്കും.
ഇ.കെ വിജയന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹ്മൂദ് അധ്യക്ഷനായി. തഹല്‍സില്‍ദാര്‍ സതീഷ് കുമാര്‍, മെഡിക്കല്‍ ഓഫിസര്‍ സ്റ്റീഫന്‍, വില്ലേജ് ഓഫിസര്‍ ധര്മ്മന്, പഞ്ചായത്ത് സെക്രട്ടറി റജുലാല്, അഹമ്മദ് പുന്നക്കല്‍, സി.എച്ച് ഹമീദ് മാസ്റ്റര്‍, എന്‍.കെ കുഞ്ഞിക്കേളു, എം. കുഞ്ഞിരാമന്, എ. ആമിന ടീച്ചര്‍, സി.കെ ജമീല, സി.എച്ച് സഫിയ, എടവലത്ത് മഹ്മൂദ്, ഡോ. കെ.പി മുഹമ്മദ്, ഹാരിസ് കൊത്തികുടി, കെ.പി കുമാരന്, ചന്ദ്രിക ടീച്ചര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."