നിപാ വൈറസ്: കുറ്റ്യാടിയില്‍ വിദഗ്ധ സംഘമെത്തി
കുറ്റ്യാടി: നിപാ വൈറസ് ബാധ വ്യാപിക്കുന്നത് തടയാനായി പ്രതിരോധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ആക്കം കൂട്ടാനും, പരിശോധന നടത്താനും കുറ്റ്യാടിയില്‍ വിദഗ്ധ സംഘമെത്തി. കുറ്റ്യാടി ആശുപത്രിക്ക് കീഴിലെ മലയോര മേഖലയിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.
ആലപ്പുഴ എന്റോളജി ആന്‍ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ബാലസുബ്രഹ്മണ്യന്‍, ആരതിനാഥ്, സഹന അഫ്‌സല്‍, അമോല്‍മൂണ്‍, ഡോ. ഷാജഹാന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, ജെ.എച്ച്.ഐ സുരേഷ് ബാബു, സന്നദ്ധ പ്രവര്‍ത്തകന്‍ പി.പി ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം പരിശോധന നടത്തിയത്. വവ്വാലുകള്‍ കൂട്ടമായി തമ്പടിച്ച പ്രദേശങ്ങള്‍, ഒഴിച്ചിട്ട വീടുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വവ്വാലിനെ പിടികൂടി ശ്രവങ്ങള്‍ ശേഖരിച്ച് പൂനെയിലെ വൈറോളജി ലാബിലേക്കയച്ചു. മുന്‍ വര്‍ഷങ്ങളില്‍ വിവിധ തരം പനിയെ തുടര്‍ന്ന് മലയോരത്ത് പലരും മരിച്ചിരുന്നു. ഈ വര്‍ഷം അത് തടയാന്‍ ആരോഗ്യ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."