സായന്ത് അക്രമം; വധശ്രമത്തിന് കേസെടുക്കണം: മിസ്ഹബ് കീഴരിയൂര്‍
ആയഞ്ചേരി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ സായന്ത് എന്ന വിദ്യാര്‍ഥിയെ അനുമോദിക്കാനെന്ന വ്യാജേന ക്ഷണിച്ചുവരുത്തി കൈ തല്ലിയൊടിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍.
കേസില്‍ കുറ്റക്കാര്‍ക്കെതിരേ പെറ്റി കേസ് മാത്രം ചുമത്തി സ്റ്റേഷന് ജാമ്യം അനുവദിച്ച പൊലിസ് നടപടി പ്രതിഷേധാര്‍ഹമാണ്. അക്രമ രാഷ്ട്രീയത്തിനെതിരേ പൊലിസ് നീതി നിഷേധത്തിനെതിരേ എം.എസ്.എഫ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ആയഞ്ചേരിയില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷാദ് വി.എം അധ്യക്ഷനായി. കെ.ടി അബ്ദുറഹ്മാന്, പി.പി റഷീദ്, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, തന്‍വീര്‍ കെ.വി, ഹാരിസ് മുറിച്ചാണ്ടി, പി. അബ്ദുറഹ്മാന്, അനസ് കടലാട്, മന്‍സൂര്‍ എടവലത്, എം.എം മുഹമ്മദ്, അബ്ദുല്ല എ, ശഫാദ് ഇ.കെ, ഷാനിബ് ചെമ്പോട്, ശുഹൈബ് വില്ല്യാപ്പള്ളി, നിയാസ് വി.ടി, ഖാസിം പി.കെ, ഉബൈദ് കിഴല്‍, അംജദ് കാട്ടില്‍ സംസാരിച്ചു. സഫീര്‍ എന്‍.പി സ്വാഗതവും ഷബീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."