സംശയാസ്പദമായി വീട്ടില്‍ കണ്ട വിദ്യാര്‍ഥികളെ നാട്ടുകാര്‍ പൊലിസില്‍ ഏല്‍പ്പിച്ചു
കൊടുങ്ങല്ലൂര്‍: എറിയാട് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു വീട്ടില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെയും നാല് ആണ്‍കുട്ടികളെയും നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലിസില്‍ ഏല്‍പ്പിച്ചു. വീട്ടുടമസ്ഥ സ്ഥലത്തില്ലാത്ത സമയത്താണ് പെണ്‍കുട്ടിയടക്കമുള്ള സംഘം ഒരു കാറില്‍ ഈ വീട്ടില്‍ എത്തിയത്. ഏകദേശം ഒന്നരയോടെ എത്തിയ സംഘത്തെ നാട്ടുകാരില്‍ ചിലര്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് മൂന്നരയോടെയാണ് സ്ത്രീകളും പഞ്ചായത്ത് അംഗങ്ങളുമടക്കമുള്ള നാട്ടുകാരെത്തി കുട്ടികളോട് കാര്യം തിരക്കിയത്. ഇതോടെ ആണ്‍കുട്ടികളില്‍ ചിലര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ച് പൊലിസില്‍ വിവരമറിയിച്ചത്. ഇവരുടെ മൊബൈല്‍ ഫോണുകളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. അതേസമയം ആണ്‍കുട്ടികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയായവരാണെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."