HOME
DETAILS

എടച്ചേരി മത്സ്യ മാര്‍ക്കറ്റ് പരിസരം ചീഞ്ഞുനാറുന്നു: പനിപ്പേടിയില്‍ ജനം

  
backup
May 23 2018 | 04:05 AM

%e0%b4%8e%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95


എടച്ചേരി: പൊതുജനം നിപാവൈറസ് അടക്കമുള്ള രോഗ ഭീതിയില്‍ കഴിയുമ്പോഴും എടച്ചേരിയിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമാവുന്നില്ല. പുതിയങ്ങാടി ടൗണിലെ മത്സ്യ മാര്‍ക്കറ്റ് പരിസരം ചീഞ്ഞുനാറുകയാണ്.
മത്സ്യ മാര്‍ക്കറ്റിന് സമീപത്തായി തന്നെ മാട്ടിറച്ചിക്കടയും, രണ്ട് കോഴി സ്റ്റാളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ അവശിഷ്ടങ്ങള്‍ പരിസരത്ത് തങ്ങിനില്‍ക്കുന്നതിനാല്‍ മൂക്കുപൊത്തി വേണം ഇവിടേക്ക് പ്രവേശിക്കാന്‍. മത്സ്യ മാര്‍ക്കറ്റ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആധുനിക രീതിയില്‍ സജ്ജീകരിച്ചതാണെങ്കിലും മാലിന്യ നിര്‍മാര്‍ജനത്തിന് വേണ്ടത്ര സംവിധാനമില്ല. ഇറച്ചിക്കടകളിലെയും, മത്സ്യ മാര്‍ക്കറ്റിലെയും, മാലിന്യങ്ങള്‍ കഴുകി ഒലിപ്പിക്കുന്ന വെള്ളം പലപ്പോഴും ഓവുചാലിലും പരിസരത്തുമായി കെട്ടിക്കിടക്കുന്നത് പതിവാണ്. മഴക്കാലം തുടങ്ങുന്നതോടെ, വടകര കുറ്റ്യാടി റോഡിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ മാര്‍ക്കറ്റിലെ മലിനജലം ഒഴുകി റോഡിലുമെത്തും.
കോഴിക്കടകളിലും ആധുനിക സജ്ജീകരണം ഇനിയും ഒരുക്കിയിട്ടില്ല. ഇറച്ചിക്കടകള്‍ ഗ്ലാസിട്ട് വേര്‍തിരിച്ച് കോഴികളെ സൂക്ഷിക്കുന്നതിന് ശാസ്ത്രീയ സജ്ജീകരണങ്ങളും ഒരുക്കേണ്ടതുണ്ട്. ആരോഗ്യ വകുപ്പ് അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്തതിനാലാവാം പഞ്ചായത്ത് അധികൃതരും ഇക്കാര്യം വേണ്ടത്ര ഗൗനിക്കാത്തത്. പുതിയങ്ങാടി ടൗണ്‍ വികസനത്തോടനുബന്ധിച്ച് പുതിയ മത്സ്യ മാര്‍ക്കറ്റ് പണിതിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കാലാകാലങ്ങളില്‍ ഇവ നവീകരിക്കാനും അധികൃതര്‍ ശ്രദ്ധിക്കാറില്ല. പലപ്പോഴും മത്സ്യം വാങ്ങാന്‍ ആളുകള്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെയുള്ള തലായി മത്സ്യ ബൂത്തിലാണ് പോകുന്നത്. പുതിയങ്ങാടി ടൗണിന് സമീപമുള്ളപൊന്നാറത്ത് താഴ അങ്കണവാടി - മാണിക്കോത്ത് തോടും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കയാണ്. എടച്ചേരിയിലെപ്രധാന ടൗണായ പുതിയങ്ങാടിയിലെ കച്ചവട കേന്ദ്രങ്ങളില്‍ നിന്ന് പുറംതള്ളുന്ന പ്ലാസ്റ്റിക് കുപ്പികളും സഞ്ചിയും ഭക്ഷണപേക്കറ്റുകളും പഴയ കളിക്കോപ്പുകളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍മഴയില്‍ ഒഴുകി പൊന്നാറത്ത് താഴെ അങ്കണവാടി പരിസരത്ത് അടിഞ്ഞുകൂടിയിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പുതിയങ്ങാടി മുതല്‍ മാണിക്കോത്ത് താഴവരെ തോട് വൃത്തിയാക്കിയിരുന്നു. എന്നാല്‍ അങ്ങാടി ഭാഗം മുതല്‍ ആരംഭിക്കുന്ന തോട്ടിലെ മാലിന്യങ്ങളോ തടസങ്ങളോ നീക്കാന്‍ തൊഴിലുറപ്പുകാരെ ഇത്തവണ നിയോഗിച്ചിരുന്നില്ല. ഇതു കാരണമാണ് തോട് വലിയ തോതിലുള്ള മാലിന്യ നിക്ഷേപ കേന്ദ്രമായത്. അങ്ങാടിയിലേയും വീടുകളിലേയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന പദ്ധതിയും മാസങ്ങളായി നിലച്ച മട്ടാണ്. ഇതോടെയാണ് എടച്ചേരി മാണിക്കോത്ത് തോട് കുപ്പത്തൊട്ടിയായി മാറിയത്. കുപ്പികള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളില്‍ മഴവെള്ളം കെട്ടികിടക്കുന്നതു കാരണംകൊതുകള്‍ ഭീതിതമായി പെരുകുകയാണ്. ഇതു കാരണം അങ്കണവാടിയിലെ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുളള സമീപവാസികള്‍ കൊതുകുജന്യ രോഗഭീതിയിലാണ്.
പഞ്ചായത്ത് അധികൃതരേയും അരോഗ്യ പ്രവര്‍ത്തകരേയും വിവരമറിയിച്ചിട്ടുംഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 minutes ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  13 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  15 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  an hour ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago