കാവും കുളം സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ കുളം കാവല്‍ പദ്ധതി
നടുവണ്ണൂര്‍: പായലും പുല്ലും നിറഞ്ഞ് ഉപയോഗശൂന്യമായ കാവുന്തറയിലെ കാവുംകുളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജലഹസ്തം പരിപാടിയുടെ ഭാഗമായാണ് 'ഓളം 2018' ജലസംരക്ഷണ വാരാഘോഷം സംഘടിപ്പിച്ചത്. ഒരേക്കര്‍ വിസ്തൃതിയുള്ള കുളത്തിലെ നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളും നീക്കം ചെയ്തു.
ഓരോ ദിവസവും പത്തു വളണ്ടിയര്‍മാരാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തിയില്‍ പങ്കെടുത്തത്. കുളം നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കുളം കാവല്‍ പദ്ധതിക്കും തുടക്കമിട്ടു. യൂത്ത് കോണ്‍ഗ്രസ് നടുവണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ പ്രദേശത്തെ തണ്ണീര്‍ത്തടങ്ങള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനം തുടരും.ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ അടുത്ത ദിവസം കുളം സന്ദര്‍ശിക്കും. ശുചീകരണത്തിനു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുല്‍ കോതേരി, ടി.പി ലിജു, രാമചന്ദ്രന് കാവില്‍, രാഹുല്‍ കെടഞ്ഞോത്ത്, ഗോകുല്‍ കെടഞ്ഞോത്ത്, കെ.പി സത്യന്, സി.പി പ്രദീപന്, വിഷ്ണു സത്യനാഥന്, ഷഹബാസ് ഇമ്പിലാശ്ശേരി നേതൃത്വം നല്കി. ശുചീകര പ്രവൃത്തിയുടെ സമാപന പരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി. സുധാകരന് നമ്പീശന് ഉദ്ഘാടനം ചെയ്തു. എം. സത്യനാഥന് അധ്യക്ഷനായി. കെ.പി സത്യന്, ഖാദര്‍ ഇമ്പിലാശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."