അമ്പലപ്പൊയിലില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ മരാമത്ത് വകുപ്പ്
ബാലുശ്ശേരി: നന്മണ്ട- നരിക്കുനി റോഡിലെ പ്രധാന അപകടമേഖലയായ അമ്പലപ്പൊയിലില്‍ നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്ന അപകടം ഇല്ലാതാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടികള്‍ ആരംഭിച്ചു.
നിയോജക മണ്ഡലം എം.എല്‍.എ.യും ഗതാഗത വകുപ്പു മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ പൊതുമരാമത്ത് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയുണ്ടായത്. ഇതിനായി 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി കഴിഞ്ഞു. അപകട മേഖലക്ക് തൊട്ടടുത്തായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂളിന്റെ ഭാഗത്ത് നടപ്പാത നിര്‍മിക്കുന്നതോടൊപ്പം സുരക്ഷാ വേലികളുമുണ്ടാകും.
ഇതോടെ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും നിര്‍ഭയം സഞ്ചരിക്കാനുള്ള പാതയായി നന്മണ്ട അമ്പലപ്പൊയില്‍ റോഡ് മാറും. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ ഡസനോളം അപകടങ്ങളാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. അപകടങ്ങള്‍ കുറയക്കുന്നതിന് പല നടപടികളും കൈക്കൊണ്ടെങ്കിലും അവ ലക്ഷ്യംകാണാതെ വന്നപ്പോഴാണ് സര്‍ക്കാര്‍ തലത്തില്‍ നാട്ടുകാര്‍ സമ്മര്‍ദം ചെലുത്തിയത്. അപകടം കുറയ്ക്കാന്‍ ഇപ്പോള്‍ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് ബാലുശേരി പൊലിസിന്റെ സഹകരണത്തോടെ സ്റ്റോപ്പ് ആന്‍ഡ് പ്രൊസീഡ് ബോര്‍ഡ് വച്ചിട്ടുണ്ട്. അത് നിലനിര്‍ത്തി കൊണ്ടാണ് പുതിയ സംവിധാനം മരാമത്ത് വകുപ്പ് കൈക്കൊള്ളുന്നത്. നാട്ടുകാര്‍ തന്നെ ഇടപെട്ട് ഡ്രൈവര്‍മാര്‍ക്കും, യാത്രക്കാര്‍ക്കും ബോധവല്‍ക്കരണം നടത്തുകയും, അപകടത്തിന് കാരണമെന്ന് കണക്കാക്കിയിരുന്ന മരം മുറിച്ചുനീക്കുകയും ചെയ്തിതിരുന്നുവെങ്കിലും വാഹനങ്ങളുടെ അമിതവേഗത തന്നെയാണ് അപകട കാരണമെന്ന് മനസിലാക്കിയ അധികൃതര്‍ നിയന്ത്രണ ബോര്‍ഡ് വയ്ക്കുകയായിരുന്നു.
സുരക്ഷാ സംവിധാനം വരുന്നതോടെ അപകട സാധ്യത ഇല്ലാതാകുന്നതും യാത്രക്കാര്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."