ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ഒ.പി പ്രവര്‍ത്തനം ആരംഭിച്ചു
ഫറോക്ക്: താലൂക്ക് ആശുപത്രിയില്‍ പനി ബാധിതര്‍ക്കായി പ്രത്യേക ഒ.പിയും പനി വാര്‍ഡും ആരംഭിച്ചു. നിപാ ഭീതിയെ തുടര്‍ന്നു മുന്‍കരുതലായാണ് ഫറോക്ക് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചു പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയത്.
ഫറോക്ക് മേഖലയില്‍ ആരോഗ്യ വിഭാഗവും ആശാവര്‍ക്കര്‍മാരും ചേര്‍ന്നു രോഗനിരീക്ഷണ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ജനങ്ങളുടെ ആശങ്കയകറ്റുന്നതിനായി വവ്വാലുകളുടെ പ്രത്യേക വാസസ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സംഘം പരിശോധന ആരംഭിച്ചു.
ആളൊഴിഞ്ഞ പറമ്പുകള്‍, കെട്ടിടങ്ങള്‍, കിണറുകള്‍ എന്നിവയെല്ലാം സംഘം പരിശോധിക്കുന്നുണ്ട്. പുറ്റേക്കാട്, കല്ലംപാറ പ്രദേശങ്ങളിലെ വീടുകളിലാണ് സംഘം ചൊവ്വാഴ്ച പരിശോധന നടത്തി വീട്ടുകാര്‍ക്ക് ബോധവല്‍ക്കരണം നല്കി. ചെറുവണ്ണൂര്‍, ബേപ്പൂര്‍ മേഖലയിലും ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പരിശോധനയും ബോധവല്കരണം ആരംഭിച്ചിട്ടുണ്ട്.
ഫറോക്കില്‍ താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുസ്തഫ, ജെ.എച്ച്.ഐമാരായ എസ്.പി മുഹമ്മദ്, എം. അജിഷ, എം. രഘുനാഥന് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."