HOME
DETAILS

മഴക്കാലമെത്തും മുന്‍പേ പകര്‍ച്ചപ്പനി പടരുന്നു

  
backup
May 23 2018 | 04:05 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%87-%e0%b4%aa


മുക്കം: മഴക്കാലം എത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ പകര്‍ച്ചവ്യാധികള്‍ പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും കാര്യക്ഷമമായ ഇടപെടലുകള്‍ ഇല്ലാത്തതാണ് ഇത്തവണ പകര്‍ച്ചവ്യാധികള്‍ നേരത്തെ എത്താന്‍ കാരണമെന്ന ആക്ഷേപവും ശക്തമാണ്.
ഈ വര്‍ഷം പകര്‍ച്ചവ്യാധികള്‍ പടരുന്നതു ഗണ്യമായി തടയുക എന്ന ലക്ഷ്യത്തോടെ മഴക്കാലപൂര്‍വ ശുചീകരണം എന്ന നിലയില്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ ആരോഗ്യ ജാഗ്രത കാംപയിന്‍ നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനത്തെ ഭൂരിഭാഗം പ്രാദേശിക ഭരണകൂടങ്ങളും അവഗണിച്ചിരുന്നു.
മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍പോക്‌സ് എന്നിവ ബാധിച്ച് നിരവധി പേരാണ് ഈ വര്‍ഷം ചികിത്സ തേടിയത്. മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണങ്ങളും മുന്‍കരുതലുകളും മാര്‍ഗനിര്‍ദേശങ്ങളും ജനങ്ങള്‍ക്കിടയില്‍ വേണ്ട രീതിയില്‍ എത്തിക്കുന്നതിലും ബന്ധപ്പെട്ട സംവിധാനങ്ങള്‍ പരാജയപ്പെട്ടതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രോഗം പരത്തുന്ന കൊതുക്, എലി അടക്കമുള്ളവയുടെ ഉറവിട നശീകരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതും ഇവ വളരുന്നതിനുള്ള അനുകൂല സാഹചര്യങ്ങള്‍ നശിപ്പിക്കാത്തതുമാണ് പകര്‍ച്ചപ്പനികളുടെ വ്യാപനത്തിന് മുഖ്യകാരണം.
എന്നാല്‍ രോഗവ്യാപനത്തിനു ശേഷം പ്രതിരോധ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്ന പതിവുരീതിക്ക് ഇത്തവണയും മാറ്റമില്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത പനി മരണങ്ങള്‍.
അപകടകരമായ നിപാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതും നിപാ വൈറസിന്റെ പകര്‍ച്ചാ സ്വഭാവവും ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പരിസര ശുചിത്വത്തില്‍ കാണിക്കുന്ന അലംഭാവവും മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലെ പോരായ്മകളുമാണ് പകര്‍ച്ചവ്യാധികള്‍ വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ കാരണം.
ഇത്തവണ പ്രതീക്ഷിച്ചതിലും അധികം വേനല്‍ മഴ ലഭിച്ചിരുന്നു. ഇതാണ് ഇത്തവണ നേരത്തെ പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ പടര്‍ന്നുപിടിക്കാന്‍ കാരണമെന്നാണ് അനുമാനം. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം സംസ്ഥാനത്തു 327 പനിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 165 പേര്‍ ഡെങ്കിപ്പനി ബാധിച്ചും 80 പേര്‍ എലിപ്പനി ബാധിച്ചുമായിരുന്നു മരണപ്പെട്ടിരുന്നത്. ഈ വര്‍ഷം എലിപ്പനി ബാധിച്ച് പത്തുപേരും ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേരും ചിക്കന്‍പോക്‌സ് ബാധിച്ച് 10 പേരും മരണപ്പെട്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാത്തതും ഭക്ഷണ ശൈലിയില്‍ വന്ന മാറ്റങ്ങളും ജീവിതശൈലി രോഗങ്ങളും ഏതുതരം രോഗങ്ങളും പടരാനുള്ള സാഹചര്യം ഉണ്ടാക്കിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിനു കഴിയാത്തതും ഇതിന്റെ വ്യാപനത്തെക്കുറിച്ചും പടരുന്ന രീതിയെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്തതും ജനങ്ങള്‍ക്കിടയിലെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. വവ്വാലുകളില്‍ നിന്നാണ് നിപാ വൈറസ് പടരുന്നത് എന്ന് കൃത്യമായി പറയാന്‍ ഇപ്പോഴും ആരോഗ്യവകുപ്പിനു സാധിച്ചിട്ടില്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago
No Image

ജർമനി പൊതു തിരഞ്ഞെടുപ്പിലേക്ക്

International
  •  a month ago
No Image

സംസ്ഥാനത്ത് തുലാവർഷം ദുർബലം; കണ്ണൂരിൽ കടുത്ത ചൂട്

Kerala
  •  a month ago
No Image

പ്രചാരണത്തില്‍ ആരാധനാലയങ്ങളും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

Kerala
  •  a month ago
No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago