മന്ത്രിസഭാ യോഗം ഇന്ന്; ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും
കോഴിക്കോട്: നിപാ രോഗികളെ പരിചരിക്കുന്നതിനിടയില്‍ അണു ബാധയേറ്റ് മരണപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ കുടുംബ പ്രതീക്ഷയില്‍.
ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ലിനിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞിട്ടുണ്ട്.
ഇതു സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി സഭായോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ചാണ് സര്‍ക്കാരിന്റെ പിന്തുണ അറിയിച്ചത്.
ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
കുടുംബത്തിന് ആശ്വാസമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. സ്വയം ജീവന്‍ ബലിയര്‍പ്പിച്ച് രോഗികളെ ശുശ്രൂശിച്ച കുടുംബത്തിന്റെ അത്താണിയാണ് ലിനിയുടെ മരണത്തോടെ ഇല്ലാതായത്. അമ്മയും അയല്‍വാസിയും ഇപ്പോഴും രോഗബാധയേറ്റ് ആശുപത്രിയിലാണ്. താലൂക്കാശുപത്രയില്‍ ദിവസ വേതന അടിസ്ഥാനത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. അതിനാല്‍ ചട്ടപ്രകാരം ആശ്രിത നിയമനത്തിന് വകുപ്പുകളില്ല.
അതിനാല്‍ സ്‌പെഷല്‍ ഉത്തരവ് പ്രകാരം ലിനിയുടെ കുടുബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണം എന്ന ആവശ്യമാണ് സര്‍ക്കാറിനു മുന്നില്‍ ഉയരുന്നത്. ചെമ്പനോട പരേതനായ നാണുവിന്റെയും രാധയുടേയും മകളാണ് ലിനി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ വെന്റിലേറ്ററിലായിരുന്നതിനാല്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും അമ്മയെ ഒരു നോക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. മക്കളായ അഞ്ചു വയസുകാരനായ റിതുലും രണ്ടു വയസുകാരന്‍ സിദ്ധാര്‍ത്ഥും അമ്മയെ കാത്ത് ഇപ്പോഴും വീട്ടിലിരിക്കുകയാണ്. ജീവിതത്തിന്റെ അവസാന മണിക്കൂറില്‍ ലിനി എഴുതിയ വൈകാരികമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."