കഴിഞ്ഞ ഭരണം കേരള രാഷ്ട്രീയത്തെ മലീമസമാക്കി: വി.എസ്
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ യു.ഡി.എഫ് ഭരണം കേരള രാഷ്ട്രീയത്തെ മലീമസമാക്കിയെന്ന് വി.എസ് അച്യുതാനന്ദന്. യു.ഡി.എഫ് സര്‍ക്കാര്‍ ഈജിയന്‍ തൊഴുത്താക്കി മാറ്റിയ കേരളത്തെ വെടിപ്പാക്കേണ്ട ചുമതലയാണ് പുതിയ സര്‍ക്കാരിനുള്ളതെന്നും നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
കേരളത്തെ വെടിപ്പാക്കുന്ന പ്രക്രിയയ്ക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കയാണ്. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷ പൂവണിഞ്ഞെന്നതിനു തെളിവാണ്. കഴിഞ്ഞ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല. നടപ്പാക്കാത്ത പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയാണുണ്ടായത്. കഴിഞ്ഞ അഞ്ചു വര്‍ഷം അഴിമതിയാണ് കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തിയത്. ബാര്‍ കുംഭകോണത്തില്‍ മന്ത്രിമാര്‍ പരസ്പരം മത്സരിക്കുകയായിരുന്നു. മന്ത്രിമാര്‍ക്കു പലതവണ കോടതിയില്‍ നിന്നു അടികൊള്ളേണ്ടി വന്നു. ഇപ്പോള്‍ ജനകീയ കോടതിയില്‍ നിന്നും അടിയേറ്റിരിക്കയാണ്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ നയം മൂലം സംസ്ഥാനം ദുരിതത്തിലാണെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."