ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു
കണ്ണൂര്‍: അഴീക്കോട് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടാക്രമിച്ചു. നീര്‍ക്കടവിലെ മത്സ്യതൊഴിലാളി ആലിന്‍കീഴില്‍ ക്ഷേത്രത്തിനു സമീത്തെ പി.കെ സുമേഷിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് ബൈക്കിലെത്തിയ സംഘം വീടിനു നേരെ കല്ലേറു നടത്തിയത്.
നാലാം തവണയാണ് സുമേഷിന്റെ വീടിനു നേരെ അക്രമം നടക്കുന്നത്. കഴിഞ്ഞ ഓണത്തിന് വീടിനു നേരെ ഒരുസംഘം ബോംബെറിഞ്ഞിരുന്നു. ഇന്നലത്തെ അക്രമത്തിനു പിന്നില്‍ സി.പി.എമ്മാണെന്നു മത്സ്യ പ്രവര്‍ത്തകസംഘം(ബി. എം.എസ്) ജില്ലാ അധ്യക്ഷന്‍ കെ.ടി അജിത്ത് ആരോപിച്ചു.
ആക്രമണത്തിനിടെ സംഘത്തില്‍പ്പെട്ട ഒരാളുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടിയതായും ഈ ഫോണ്‍ എസ്.പിക്കു നേരിട്ടു നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വളപട്ടണം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ചു ബി.ജെ.പി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം നീര്‍ക്കടവില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."