ഇതരസംസ്ഥാന തൊഴിലാളി ക്ഷേമം: കര്‍മപദ്ധതിക്ക് രൂപംനല്‍കുന്നു
കൊച്ചി: സംസ്ഥാനത്തുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ പറയുന്ന ആവാസ് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി കര്‍മപദ്ധതിക്കു രൂപംനല്‍കുമെന്ന് തൊഴില്‍വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്.
പെരുമ്പാവൂരിലെ മൂന്ന് പ്ലൈവുഡ് കമ്പനികളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും നടത്തിയ പരിശോധനയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരുടെ കൃത്യമായ കണക്ക് നമ്മുടെ പക്കലില്ല. 22. 25 ലക്ഷം പേര്‍ ഇവിടെ പണിയെടുക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ഇതു കൃത്യമായി കണക്കാക്കുകയാണ് ആദ്യ ലക്ഷ്യം. ഇന്‍ഷുറന്‍സുമായി ബന്ധിപ്പിച്ചുള്ള ഇ-കാര്‍ഡ് പോലെയുള്ള കുറ്റമറ്റ സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. നിയമസഭയിലും മാധ്യമങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചു വന്ന അഭിപ്രായങ്ങളുടെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ജീവിത സാഹചര്യം, തൊഴിലിടങ്ങളിലെ സാഹചര്യം എന്നിവ കുറച്ചുനാളായി സര്‍ക്കാരിന്റെ പരിഗണനയിലുള്ളതാണ്. കുറേക്കൂടി മെച്ചപ്പെട്ട സൗകര്യം അവര്‍ക്കു ചെയ്തുകൊടുക്കേണ്ടതുണ്ട്. തൊഴിലാളികളുടെ ജീവിതസൗകര്യം സംബന്ധിച്ച് കെട്ടിടം ഉടമകള്‍ക്കും തൊഴിലുടമകള്‍ക്കും നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."