ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി നാളെ ചെങ്ങന്നൂരില്‍
ചെങ്ങന്നൂര്‍ : എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച മണ്ഡലത്തിലെത്തും.
വ്യാഴം, വെള്ളി ദിവസങ്ങളിലായി 11 പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിക്കും.
പത്ത് പഞ്ചായത്തിലും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലേയും ഓരോ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി സംസാരിക്കുക.വേദി, സമയം ക്രമത്തില്‍. വ്യാഴാഴ്ച- ബുധനൂര്‍- എണ്ണയ്ക്കാട് ജങ്ഷന്‍ രാവിലെ 10ന്, പുലിയൂര്‍- പഞ്ചായത്ത് ഓഫിസിന് സമീപം പകല്‍ 11ന്, ചെന്നിത്തല- മഹാത്മ പബ്ലിക് സ്‌കൂളിന് സമീപം വൈകീട്ട് നാലിന്, മാന്നാര്‍- ആലുംമൂട് ജങ്ഷനില്‍ വൈകീട്ട് അഞ്ചിന്, പാണ്ടനാട്- എം.എ.എം സ്‌കൂള്‍ ഗ്രൗണ്ട് 6ന്, ചെറിയനാട്- ആഞ്ഞിലിച്ചുവട് സിതാര ഗ്രൗണ്ട് വൈകീട്ട് ഏഴിന്.വെള്ളിയാഴ്ച- മുളക്കുഴ- പള്ളിപ്പടി രാവിലെ 10ന്, വെണ്‍മണി- കല്ല്യാത്ര ജങ്ഷന്‍ വൈകീട്ട് നാലിന്, ആലാ- കനാല്‍ ജങ്ഷന്‍ വൈകീട്ട് അഞ്ചിന്, തിരുവന്‍വണ്ടൂര്‍- ക്ഷേത്രത്തിന് സമീപം വൈകീട്ട് ആറിന്, ചെങ്ങന്നൂര്‍ ടൗണ്‍- ബിസിനസ് ഇന്ത്യ ഗ്രൗണ്ട് വൈകീട്ട് ഏഴിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."