കേരളത്തില്‍ ഇരട്ടനീതിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തില്‍ തുല്യനീതിയല്ല ഇരട്ടനീതിയാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയുമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തലശേരിയില്‍ ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നത്. ദലിത് സമൂഹത്തോടുള്ള സി.പി.എമ്മിന്റെ അതിക്രമങ്ങളെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.എമ്മിന്റെ ഇത്തരം അതിക്രമങ്ങളെ എതിര്‍ക്കണമെന്നും ഇതിന് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബി.ജെ.പി വര്‍ഗീയ അസഹിഷ്ണുത സൃഷ്ടിക്കുകയാണെങ്കില്‍ സി.പി.എം രാഷ്ട്രീയ അസഹിഷ്ണുത സൃഷ്ടിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."