അധ്യായന വര്‍ഷാരംഭം; മംഗലം ഗവ. എല്‍.പി സ്‌കൂള്‍ നവീകരണത്തിന് നേതൃത്വം നല്‍കി അധ്യാപകര്‍
ആറാട്ടുപുഴ: സ്‌കൂള്‍ തുറക്കാനുള്ള സമയം അടുത്തപ്പോള്‍ നവീകരണ പ്രവര്‍ത്തനങ്ങളുമായി മംഗലം ഗവ.എല്‍.പി.സ്‌കൂള്‍ അധ്യാപകര്‍ തന്നെ രംഗത്തെത്തി.
സര്‍ക്കാര്‍ അനുവദിക്കുന്ന തുകയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് മനസിലായപ്പോള്‍ സ്‌കൂള്‍ പെയിന്റിങ് അധ്യാപകര്‍ ഏറ്റെടുത്തു.ചിത്രകാരന്‍കൂടിയായഅധ്യാപകന്‍ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പെയിന്റിങ്ങില്‍ അധ്യാപികമാരും കൂടി.കൂട്ടത്തില്‍ ഒരു പെയിന്റിങ് തൊഴിലാളിയെ നിര്‍ത്തിയിട്ടുമുണ്ട്.
സ്‌കൂളിലെ ഒരധ്യാപിക തന്റെ ബന്ധുവില്‍നിന്നും ആവശ്യത്തിനുള്ള ഉപകരണങ്ങളും കുറച്ചു പെയിന്റും ലഭ്യമാക്കി. കഴിഞ്ഞ അധ്യയന വര്‍ഷം സ്‌കൂളില്‍ നടന്ന പ്രവര്‍ത്തന മികവുകളുടെ ഫലമായി ഇത്തവണ അഡ്മിഷന്‍ വര്‍ധിച്ചിട്ടുണ്ട്.സ്‌കൂളിലേക്ക് വിരുന്നെത്തുന്ന നവാഗതരെ സ്വീകരിക്കാന്‍ അധ്യാപകര്‍ ആത്മാര്‍ത്ഥ പരിശ്രമം നടത്തുകയാണ്.
സ്‌കൂളിന്റെ മികവുകള്‍ക്ക് പിന്നില്‍ സേവനിരതരായ അധ്യാപകരുടെ കൂട്ടായ്മ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പ്രഥമാധ്യാപിക എം. ഉഷാകുമാരിയും എസ്.എം.സി ചെയര്‍മാന്‍ എം. സന്തോഷ്‌കുമാറും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."