HOME
DETAILS

തമിഴ്‌നാട് സ്വദേശികളായ വന്‍ മോഷണ സംഘത്തെ പിടികൂടി

  
backup
March 23 2017 | 23:03 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b3%e0%b4%be%e0%b4%af-%e0%b4%b5


പെരുമ്പാവൂര്‍: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കളെ പൊലീസ് പിടികൂടി.  പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ.എസ് സുദര്‍ശനന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് തേനി ജില്ലയിലെ കാമാക്ഷിപുരം സ്വദേശികളായ സുന്ദരന്‍, വിഷ്ണുകുട്ടി എന്നീ വിളിപ്പേരുകളുള്ള കൃഷ്ണന്‍ (42), കൃഷ്ണന്റെ സഹോദരന്‍ പാണ്ഡ്യന്‍ എന്നുവിളിക്കുന്ന സന്തോഷ് പാണ്ഡ്യന്‍ (35), കാമാക്ഷിപുരം വടക്കേ തെരുവ് സ്വദേശി രാജേന്ദ്രന്‍ (58) എന്നിവരാണു പിടിയിലായത്.
    രണ്ടാഴ്ച മുമ്പ് പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി അജയ് വില്‍സന്റെ വീട്ടില്‍ നടന്ന മോഷണ ശ്രമത്തിനിടെ പ്രതികളുടെ ചിത്രങ്ങള്‍ വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണു വഴിത്തിരിവായത്.
തൊട്ടടുത്ത ദിവസം തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഉറങ്ങിക്കിടന്ന സ്ത്രീയെ ആക്രമിച്ച് അഞ്ചര പവനോളം വരുന്ന ആഭരങ്ങളും 60000 രൂപയും മോഷ്ടിച്ച സംഭവത്തിലും പ്രതികളുടെ സി.സി.ടി.സി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. സമീപകാലത്ത് ഇവര്‍ പെരുമ്പാവൂര്‍ മേഖലയിലെ വീടുകളുടെ പിന്‍വാതിലുകള്‍ പൊളിച്ച് നിരവധി മേഷണങ്ങള്‍ നടത്തുകയും വീട്ടിലുള്ളവരെ ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പകല്‍സമയങ്ങളില്‍ കറങ്ങിനടന്ന് രാത്രികാലങ്ങളില്‍ മോഷണം നടത്തുകയായിരുന്നു പ്രതികളുടെ പതിവ്. മാരകായുധങ്ങളുമായാണ് പ്രതികള്‍ മോഷ്ടിക്കാന്‍ എത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നാല്‍ അവരെ കൊലപ്പെടുത്താനുള്ള മനോഭാവവും പ്രതികള്‍ക്കുള്ളതായി പൊലീസ് വ്യക്തമാക്കി.
എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ്ജ് ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം പൊലിസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. എട്ട് വര്‍ഷത്തോളമായി നിരവധി കളവ് കേസുകളില്‍ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട പ്രതികളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഒരുപാട് ബുദ്ധിമുട്ടി. പ്രതികളെ തേടി തമിഴ്‌നാട്ടിലെ തേനില്‍ എത്തിയ സംഘം ഒരാഴചയോളം അവിടെ താമസിച്ചാണ് പ്രതികളെ പിടികൂടിയത്.
പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ പി.എ ഫൈസലിന്റെയും ഷാഡോ എ.എസ്.ഐ കെ.എ ജോയിയുടെയും നേതൃത്വത്തില്‍ എ.എസ്.ഐ ശാമ്, സീനിയര്‍ സിവില്‍ പോലീസുകാരായ രാജേന്ദ്രന്‍, ദിലീപ് കുമാര്‍, അനൂപ്. ഷാഡോ പോലീസ് എ.എസ്.ഐ മാരായ കെ.എ ജോയി, സജീവ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, ശാംകുമാര്‍, മനോജ്, അഖില്‍, മുഹമ്മദ്, രഞ്ജിത്ത് എന്നിവര്‍ ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ് പ്രതികളെ  പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago