വോട്ടിങ് മെഷീനുകള്‍ റിട്ടേണിങ് ഓഫിസര്‍ക്ക് കൈമാറി
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഉപയോഗത്തിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വി.വി പാറ്റ് മെഷീനുകളും വരണാധികാരിക്ക് കൈമാറി. ഇന്നലെ രാവിലെ 10ന് കലക്ടറേറ്റ് തെരഞ്ഞെടുപ്പ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മെഷീനുകള്‍ വരണാധികാരിയായ ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫിസര്‍ എം.വി സുരേഷ്കുമാര്‍ കലക്ടര്‍ ടി.വി അനുപമയില്‍ നിന്ന് ഏറ്റുവാങ്ങി.
പരിശോധനയ്ക്ക് ശേഷം കലക്ടറേറ്റില്‍ സൂക്ഷിച്ചുവരികയായിരുന്നു യന്ത്രങ്ങള്‍. 480 ബാലറ്റ് യൂനിറ്റ്, 300 കണ്ട്രോള് യൂനിറ്റ്, 305 വി.വി പാറ്റ് മെഷീന് എന്നിവയാണ് കൈമാറിയത്. നൂറോളം വി.വി പാറ്റ് മെഷീനുകള്‍ റിസര്‍വ് ആയി സൂക്ഷിക്കും.
വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. ഇവ മൂന്നു വണ്ടികളിലായി ചെങ്ങന്നൂരില്‍ എത്തിച്ച് സ്ട്രോങ് റൂമിലേക്ക് മാറ്റി. എ.ഡി.എം ഐ.അബ്ദുള്‍ സലാം, തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടര്‍ അതുല്‍ എസ്.നാഥ്, കലക്ടറേറ്റ് തെരഞ്ഞെടുപ്പ് സെല്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."