നെട്ടൂര്‍- തേവര ഫെറി ബോട്ട് പതിവായി മുടങ്ങുന്നു; നാട്ടുകാരും വിദ്യാര്‍ഥികളും ദുരിതത്തില്‍
മരട്: നെട്ടൂര്‍- തേവര ഫെറി കടത്തുമ്പോട്ടു സര്‍വീസ് പതിവായി മുടങ്ങുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. പരീക്ഷാ സമയമായതിനാല്‍ പ്രദേശത്തെ വിദ്യാര്‍ഥികളും പ്രയാസപ്പെടുകയാണ്.
ഇത് വഴി മറുകരയെത്താന്‍ യാത്രക്കാര്‍ക്ക് സുരക്ഷിതവും സ്ഥിരമായതുമായ സംവിധാനമൊരുക്കുന്നതിന് ബന്ധപ്പെട്ടവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെയും പകരം സംവിധാനമില്ലാതെയും സര്‍വീസ് മുടങ്ങിയതിനാല്‍ പരീക്ഷക്ക് പോകേണ്ട വിദ്യാര്‍ഥികള്‍ ഏറെ ക്ലേശപ്പെട്ടാണ് വിദ്യാലയങ്ങളില്‍ എത്തിയത്.
ഫെറി സര്‍വീസ് നടത്തുന്നതിലെ കെടു കാര്യസ്ഥത സംബന്ധിച്ച് നിരവധി തവണ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയിട്ടും സ്ഥിരമായ സംവിധാനം ഏര്‍പ്പെടുത്താത്തതില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.
ഫെറി സര്‍വീസിന് സുരക്ഷിതമായ യാത്രാ ബോട്ട് ലഭ്യമാക്കുക, നടത്തിപ്പു സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുക, യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക, മുന്‍ കാലങ്ങളിലെ നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച ബി.ജെ.പി നെട്ടൂര്‍ ഏരിയാ കമ്മറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്കി.സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും മറ്റു വിഷയങ്ങളില്‍ അടിയന്തിരമായി അന്വോഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്താമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."