വയോധികന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലിസ്; മകന്‍ പിടിയില്‍
പള്ളുരുത്തി: പള്ളുരുത്തിയില്‍ വയോധികന്‍ മരണപ്പെട്ട സംഭവം കൊലപാതകമെന്നു പൊലീസ്. സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി കിഴക്കേ പട്ടാളത്ത് പറമ്പ് നികര്‍ത്തില്‍ വീട്ടില്‍ പൊന്നപ്പന്‍(80) മരണപ്പെട്ട സംഭവത്തിലാണു മകന്‍ സഗീഷി(35)നെ പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി.അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചാം തിയതിയാണു കേസിനാസ്പദമായ സംഭവം. പൊന്നപ്പന്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചതാണ് എന്ന നിഗമനത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തുടര്‍ന്ന് പൊലീസ് അയല്‍വാസികളേയയും ബന്ധുക്കളേയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മകന്റെ പല വിവാഹാലോചനകളും പൊന്നപ്പന്‍ നിരന്തരം മുടക്കുന്നുവെന്നാരോപിച്ചു പ്രതി പലപ്പോഴും വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. അഞ്ചാം തിയതി പൊന്നപ്പന്റെ ബന്ധു വീട്ടിലെത്തി അയാളുടെ മകന്റെ വിവാഹം ക്ഷണിച്ചിരുന്നു. ഇതിനു ശേഷം മദ്യപിച്ച് വീട്ടിലെത്തിയ പ്രതി പിതാവ് വിവാഹം മുടക്കുകയാണെന്നു പറഞ്ഞ് വീടിന്റെ വരാന്തയില്‍ ഇരുന്ന പൊന്നപ്പനെ ശക്തമായി തള്ളി താഴെ ഇടുകയായിരുന്നു. പരുക്കേറ്റ പൊന്നപ്പനെ ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴി മരണപ്പെടുകയായിരുന്നു.
പൊന്നപ്പനെ ആശുപത്രിയില്‍ എത്തിക്കാന്‍ പ്രതി മുതിര്‍ന്നില്ല. മുറ്റത്ത് വീണു കിടന്നിരുന്ന പൊന്നപ്പനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മൂന്ന് തവണ ഹൃദയാഘാതം വന്നയാളാണ് പൊന്നപ്പന്‍. മനപ്പൂര്‍വമുള്ള നരഹത്യാക്കുറ്റത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.പള്ളുരുത്തി എസ്.ഐ.വി.വിമല്‍,എ.എസ്.ഐമാരായ ഫാബിയാന്‍,കലേശന്‍,ഹരികുമാര്‍,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സമദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."