ദലിത് യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍
അരൂര്‍: ദലിത് യുവതിയെ പീഡിപ്പിച്ച സമീപവാസിയായ യുവാവ് പിടിയില്‍. അരൂര്‍ പഞ്ചായത്ത് ഇരുപത്തി ഒന്നാം വാര്‍ഡില്‍ കിഴക്കേവേലിക്കകത്ത് വിഷ്ണു (26) ആണ് പിടിയിലായത്.സമീപവാസിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. പല പ്രാവശ്യം വീട്ടില്‍ വച്ചും കഴിഞ്ഞ വര്‍ഷം വാഗമണില്‍ വച്ചും പീഡിപ്പിച്ചതായി പറയപ്പെടുന്നു.
പെണ്‍കുട്ടി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇയാളുമായി ബന്ധമുള്ളതായി കുട്ടി പറഞ്ഞു.അമ്മ കാന്‍സര്‍ രോഗിയായിരുന്നു.പിന്നീട് അവര്‍ മരിച്ചു.
അതിനു ശേഷം അച്ചന്‍ തൂങ്ങി മരിച്ചതോടെ അഞ്ചുവും ചേച്ചിയും ഒറ്റക്കായി. ചേച്ചിയുടെ വിവാഹത്തോടെ അനുജത്തി ഒറ്റക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്.ഈ സമയത്ത് വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു വിഷ്ണു.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഇരുനൂറു മീറ്റര്‍ അകലെയാണ് വിഷ്ണുവിന്റെ വീട്.വിവാഹം കഴിക്കാം എന്ന് പ്രതി ഉറപ്പ് നല്‍കിയതായി അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിവാഹം നിശ്ചയിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ വിളിച്ചു വീട്ടില്‍ കൊണ്ടുവന്നതായി യുവതിക്ക് വിവരം ലഭിച്ചു. ഇതനുസരിച്ച് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിനായി മണ്ണെണ്ണയുമായി വീട്ടില്‍ എത്തി.
വിവരം അറിഞ്ഞ പ്രദേശവാസികള്‍ പെണ്‍കുട്ടിയെ പിന്‍തിരിപ്പിക്കുകയും വിവരം പൊലിസില്‍ അറിയിക്കുകയും ചെയ്തു.പ്രതിയെ ആലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.പോസ്‌ക്കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചേര്‍ത്തല ഡി.വൈ.എസ്.പി. എ.ജി.ലാലിനാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."