റോഡ് കുളമായി; എം.എല്‍.എയുടെ വാഗ്ദാനം പാഴായി
പറവൂര്‍: റോഡ് തകര്‍ന്നു വി.ഡി സതീശന് എം.എല്‍.എയുടെ വാഗ്ദാനം പാഴ്വാക്കായി.കോട്ടുവള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കോതകുളം പള്ളിപ്പടി,പുളിക്കല്‍ റോഡാണ് കനത്തമഴയെ തുടര്‍ന്ന് തകര്‍ന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി മാറിയത്.
തെരഞ്ഞെടുപ്പ് വേളയില്‍ ഈ റോഡിനായി തുക അനുവദിച്ചെന്നുപറഞ്ഞ് നിര്‍മ്മാണോദ്ഘാടനം കൊട്ടിഘോഷിച്ചുനടത്തിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് പണിയാന്‍ ആരുമെത്തിയില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ റോഡിന്റെ കാര്യം അധികൃതര്‍ കൈവിട്ടുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇതിനിടയില്‍ മഴയെത്തിയതോടെ റോഡുകുളമാകുകയും കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഇതുവഴി കടന്നുപോകാന്‍ കഴിയാത്തവിധമായി.കോതകുളം ക്ഷേമോദയം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വഴിയാണിത്.
കുഴിയും വെള്ളവും ചെളിയും നിറഞ്ഞു സഞ്ചാരയോഗ്യമാല്ലാതായി കിടക്കുകയാണ് റോഡ്.
വെള്ളക്കെട്ടുമൂലം കൊതുക് പെരുകിയാതോടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാകുമെന്നും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്.
റോഡിലെ വെള്ളം ഒഴുക്കികളയുന്നത്തിനു പ്രദേശവാസികള്‍ ശ്രമംനടത്തിയെങ്കിലും അതിനുകഴിയാതെവന്നതോടെ വെള്ളക്കെട്ട് രൂക്ഷമാവുകയുമായി.വിദ്യാര്‍ഥികളും സ്ത്രീകളും വൃദ്ധജനങ്ങളുമായി നിരവധിപേര്‍ സഞ്ചരിക്കുന്ന വഴിയാണിത്. വിദ്യാര്‍ഥികളാണ് വെള്ളക്കെട്ട് മൂലം ഏറെ ബുദ്ധിമുട്ടുന്നത്.രാവിലെ സ്കൂളിലേക്ക് പോകാനിറങ്ങുന്ന കുട്ടികള്‍ ചെളിയില്‍ പുരണ്ട് തിരിച്ച് വീട്ടിലേക്ക് പോകേണ്ട അവസ്ഥയുംഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."