നിപാ വൈറസ്: ജില്ലയില്‍ ആശങ്ക വേണ്ടെന്ന്
അമ്പലപ്പുഴ: നിപാ വൈറസ് ബാധ ജില്ലയില്‍ കണ്ടെത്തിയിട്ടില്ലന്നും ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലന്നും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചേര്‍ന്ന ഡോക്ടര്‍മാരുടെ അവലോകന യോഗം വിലയിരുത്തി. നിപാ വൈറസ് ബാധയുണ്ടായാല്‍ രോഗികള്‍ക്ക് മതിയായ ചികിത്സയും പരിചരണവും ലഭ്യമാക്കുന്നതിന് മെഡിക്കല്‍ കോളജ് ആശുത്രിയില്‍ മുഴുവന്‍ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സൂപ്രണ്ട് ഡോ. ആര്‍.വി രാംലാല്‍ പറഞ്ഞു. പത്ത് കിടക്കളുള്ള ഐസുലേഷന്‍ വാര്‍ഡ് നിലവില്‍ പ്രവര്‍ത്തനസജമാണ്. മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യുവിലും രണ്ട് ഐസുലേഷന്‍ മുറികളുണ്ട്.
ഐസുലേഷന്‍ വാര്‍ഡിലും ഐ.സി.യു.വിലുമായി അത്യാസന്ന നിലയിലുള്ള രോഗികളെ പ്രവേശിപ്പിക്കുന്നതിന് രണ്ടു വീതം വെന്റിലേറ്റര്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗബാധിതര്‍ക്ക് നല്‍കുന്നത് ഫലപ്രദമായ മരുന്ന് അടിയന്തിരമായി എത്തിച്ച് ആശുപത്രിയില്‍ സൂക്ഷിക്കും. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്കായി എന്‍ -95 മാസ്‌ക്, രോഗം പിടിപെടുന്നവര്‍ക്കായുള്ള മാസ്‌ക്, ഗ്ലൗസ് എന്നിവയുള്‍പ്പടെയുള്ള സുരക്ഷ ഉപകരണങ്ങളും അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കും. നിലവില്‍ പനി ബാധിതരായി എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. കാലവര്‍ഷം ശക്തമാകുന്നതോടെ ഇതില്‍ വര്‍ധനയുണ്ടാകാനാണ് സാധ്യത. വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് പകര്‍ച്ചപ്പനിക്കും സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അധീനതയിലുള്ള ആരോഗ്യ കേന്ദ്രങ്ങളേയോ, മെഡിക്കല്‍ കോളേജുകളെയോ ആശ്രയിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. ഇതിനായി ഡോക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. നിപാ വൈറസ് ബാധിതരെ പരിചരിക്കുന്ന ഡോക്ടര്‍മാരുള്‍പ്പടെയുള്ളവര്‍ക്കും രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയുമായി ബന്ധപ്പെട്ടു കൈക്കൊണ്ട നടപടി ക്രമങ്ങള്‍ അധികൃതരില്‍ നിന്നു സ്വീകരിക്കും. നിപാ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി വവ്വാലുകള്‍ ഉള്‍പ്പടെയുള്ള പക്ഷിമൃഗാദികള്‍ കടിച്ച പഴം പച്ചക്കറികള്‍ ഉപയോഗിക്കാതെ സൂക്ഷിക്കണം. ഒപ്പം തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ എന്നും, ആഹാരം കഴിക്കുന്നതിനു മുമ്പും രോഗികളുമായി ഇടപഴകിയതിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ചു കഴുകി വൃത്തിയാക്കുകയും വേണം.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളെ കാണാനെത്തുന്ന സന്ദര്‍ശകരുടെയെണ്ണം വളരെ കൂടുതലാണെന്നും പനി പകരാനുള്ള സാധ്യത കണക്കിലെടുത്ത് സന്ദര്‍ശകരുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കണമെന്നും സാഹചര്യം മനസിലാക്കി സന്ദര്‍ശകര്‍ ഇതു സ്വയം നിയന്ത്രിക്കണമെന്നും യോഗം വിലയിരുത്തി. ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സൂപ്രണ്ട് ഡോ. ആര്‍.വി രാംലാല്‍ അധ്യക്ഷനായി. കമ്മ്യുണിറ്റി മെഡിസിന്‍ മേധാവിയും മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാളുമായ ഡോ. സൈറു ഫിലിപ്പ്, ആര്‍.എം.ഒ. ഡോ. നോനാം ചെല്ലപ്പന്‍, മൈക്രോ ബയോളജി വിഭാഗം പ്രൊഫ. ഡോ.ജയലക്ഷ്മി, മെഡിസിന്‍ ന്യൂറോ മെഡിസിന്‍ മേധാവികളായ ഡോ.ഉണ്ണികൃഷ്ണന്‍ കര്‍ത്ത, ഡോ. സി.വി ഷാജി, നോഡല്‍ ഓഫീസര്‍ ഡോ. പി.കെ സുമ, പള്‍മിണറി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫ. ഡോ.പി.എസ് ഷാജഹാന്‍, നാഷണല്‍ വൈറോളജി ഇന്റ്റിറ്റിയൂട്ട് ആലപ്പുഴ ഇന്‍ ചാര്‍ജ്ജ് ഓഫിസര്‍ ഡോ.അനുകുമാര്‍, ഗൈനക് വിഭാഗം പ്രൊഫ. ഡോ. ലളിതാംബിക, പീഡിയാട്രിക്, ഇ എന്‍ റ്റി വിഭാഗം മേധാവികളായ ഡോ.ശ്രീലത, ഡോ.സദറുദ്ദീന്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.അനിത, ഡോ.നിഷ, അനസ്‌തേഷ്യ വിഭാഗം അഡീഷണല്‍ പ്രൊഫ.ഡോ. വീണ, നേഴ്‌സിങ് ഓഫീസര്‍ അമ്മിണി, സ്റ്റോര്‍ സൂപ്രണ്ട് മുറാദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."