ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന് മാവേലിക്കരയില്‍
ആലപ്പുഴ: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മാവേലിക്കര സി.എസ്.ഐ പാരിഷ് ഹാള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ആര്‍ രാജേഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും.
നഗരസഭാധ്യക്ഷ ലീല അഭിലാഷ് അധ്യക്ഷത വഹിക്കും. കെ.ടി.മാത്യു മുഖ്യപ്രഭാഷണം നടത്തും. ആര്‍. രഘുപ്രസാദ് ആരോഗ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ബാലതാരം മീനാക്ഷി ക്ഷയരോഗ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
കലാപരിപാടികളുടെ ഉദ്ഘാടനവും മീനാക്ഷി നിര്‍വഹിക്കും. ഡോ. ഡി.വസന്തദാസ് ക്ഷയരോഗദിനസന്ദേശം നല്‍കും. ജേക്കബ് ഉമ്മന്‍, വിജയമ്മ ഉണ്ണികൃഷ്ണന്‍, കെ.ഗോപന്‍ ജി.വിദ്യ, ഡോ. പി.വി. അരുണ്‍,അനു വര്‍ഗീസ്, ഡോ. കെ.ദിലീപ് കുമാര്‍, എ.എ. അസീസ് കുഞ്ഞ്, ഡോ. എസ്. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
സമ്മേളനത്തിനു മുന്നോടിയായി രാവിലെ 8.30ന് നടക്കുന്ന ക്ഷയരോഗ സന്ദേശ റാലി ഡിവൈ.എസ്.പി ശിവസുതന്‍ പിള്ള ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 10.30ന് നടക്കുന്ന ആരോഗ്യ സദസില്‍ ഡോ. സാബു സുഗതന്‍, ഡോ. വര്‍ഗീസ് പുന്നൂസ് എന്നിവര്‍ വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."