റയോണ്‍സിലെ മാലിന്യം നീക്കം ചെയ്യാന്‍ ധരണയായതായി എം.എല്‍.എ
പെരുമ്പാവൂര്‍ : വല്ലം റയോണ്‍ പുരം പ്രദേശങ്ങളില്‍ പടരുന്ന ഡെങ്കിപ്പനിക്ക് മുഖ്യ കാരണമായ റയോണ്‍സ് വളപ്പിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ധാരണയായതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ഇത് സംബന്ധിച്ച് കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കുമാറുമായി എം.എല്‍.എ സംസാരിച്ച് നിര്‍ദേശം നല്‍കി. ഇത് പ്രകാരം കിന്‍ഫ്ര സംഘം സ്ഥലം സന്ദര്‍ശിച്ച് ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കും. എം.എല്‍.എയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ള പ്രദേശം ഇന്നലെ സന്ദര്‍ശിച്ചിരുന്നു.
റയോണ്‍സ് വളപ്പിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയോ അവിടെ തന്നെ കുഴിച്ച് മൂടുകയോ ചെയ്യും. പ്രദേശ വാസികളുടെ ആശങ്ക പരിഹരിച്ച ശേഷമായിരിക്കും ഈ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കുന്നത്. റയോണ്‍സിലെ ചുറ്റു മതില്‍ പൊളിഞ്ഞ് കിടക്കുന്ന ഭാഗങ്ങള്‍ പുനര്‍ നിര്‍മ്മിച്ചാല്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പരിധി വരെ തടയാന്‍ സാധിക്കും എന്ന് വിലയിരുത്തല്‍ ഉണ്ട്. ഇത് പുനര്‍ നിര്‍മ്മിക്കാമെന്ന് കിന്‍ഫ്ര സമ്മതിച്ചിട്ടുണ്ട്. റയോണ്‍സിനുള്ളിലെ ജല സംഭരണി ശുചികരിക്കും. ജില്ലാ ആരോഗ്യ കേന്ദ്രത്തിന്റെ സഹായവും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. എസ്റ്റിമേറ്റ് തയ്യാറാക്കി കഴിഞ്ഞാല്‍ ആവശ്യമായ തുക അനുവദിക്കാമെന്ന് കിന്‍ഫ്ര യുടെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചതായി എം.എല്‍.എ അറിയിച്ചു.
ഡെങ്കിപ്പനി മൂലം മരണം സംഭവിച്ച മല്ലശേരി വീട്ടില്‍ അസ്‌ലം അജി യുടെ കുടുംബത്തിന് ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയതായും അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."