ചലേ ഹം പരിപാടി വിജയത്തിലേയ്ക്ക്
മുവാറ്റുപുഴ: സര്‍വശിക്ഷാ അഭിയാന്‍ മുവാറ്റുപുഴ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ മുവാറ്റുപുഴ ബ്ലോക്കിന് കീഴില്‍ വരുന്ന വാളകം, പായിപ്ര, ആരക്കുഴ പഞ്ചായത്തുകളിലും മുവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ കീഴിലും ഇതര സംസ്ഥാന കുട്ടികളെ കണ്ടെത്തുന്നതിനുള്ള സര്‍വേ - സ്‌കൂള്‍ ചലേ ഹം - പരിപാടി ഫലം കണ്ടു.
പഞ്ചായത്ത് മുനിസിപ്പല്‍ അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ്. വാളന്റിയര്‍മാര്‍, ,പൊലിസ് ഉദ്യോഗസ്ഥര്‍, മുവാറ്റുപുഴ ഉപജില്ലയിലെ പ്രധാനാധ്യാപകര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ആദ്യഘട്ട മീറ്റിങ് നടത്തുകയും തടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുവാറ്റുപുഴയ്ക്കടുത്ത് പളളിച്ചിറങ്ങരയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ആസാം സ്വദേശികളായ മൂന്നു കുട്ടികളെ കണ്ടെത്തി പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഒന്ന്, നാല്, അഞ്ച് ക്ലാസുകളില്‍ ചേര്‍ത്തു. ഇവര്‍ക്കുള്ള പഠനോപകരണവിതരണം വാര്‍ഡ് മെമ്പര്‍ വി എച്ച് ഷഫീക്ക് നിര്‍വഹിച്ചു.
തുടര്‍ന്ന് പഠനം തുടരുന്നതിനാവശ്യമായ യൂനിഫോം, പുസ്തകങ്ങള്‍ മുതലായവയും എസ്.എസ്.എ നല്‍കും.
ഇതരസംസ്ഥാന കുട്ടികളെ കണ്ടെത്തുന്നതിന് ഡി.പി.ഒ സന്തോഷ്‌കുമാര്‍ എസ്, ബി.പി.ഒ കെ.എസ്. റഷീദ, ട്രെയിനര്‍മാരായ ആനി ജോര്‍ജ്, നൗഫല്‍. കെ.എം, സി ആര്‍ സി കോഡിനേറ്റര്‍മാരായ സ്മിത, മാരിഷ, മിനി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."