'സ്വകാര്യ വാഹനങ്ങളില്‍ സ്‌കൂളുകളിലേക്ക് ഉടമയുടെ കുട്ടികള്‍ മാത്രം മതി'
കൊച്ചി: സ്വകാര്യ വാഹനങ്ങളില്‍ വാഹന ഉടമയുടെ കുട്ടികളെ മാത്രമേ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പാടുള്ളൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികളില്‍ നിന്ന് ചാര്‍ജ് ഈടാക്കി സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ കൊണ്ട് പോകുന്നത് ഒരു കാരണവശാലും അനുവദിക്കുന്നതല്ല. ഇത്തരം വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവറുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതാണ്.
മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന സേഫ്റ്റി സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവരുന്നില്ലെന്ന് പ്രധാന അധ്യാപകര്‍ ഉറപ്പു വരുത്തണം. കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സേഫ്റ്റി സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടെന്നു മാതാപിതാക്കളും ഉറപ്പു വരുത്തേണ്ടതാണ്. കുട്ടികളെ കൊണ്ടു പോകുന്ന സേഫ്റ്റി സ്റ്റിക്കര്‍ ഇല്ലാത്ത വാഹനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഓ കെ.എം ഷാജിയെ 7025950100 എന്ന നമ്പറിലേക്ക് വാഹനത്തിന്റെ നമ്പറും സ്‌കൂളിന്റെ പേരും വാട്ട്‌സ് അപ്പ് ചെയ്യുക.
ജൂണ്‍ ഒന്ന് മുതല്‍ സ്‌കൂള്‍ ബസുകളില്‍ സേഫ്റ്റി സ്റ്റിക്കര്‍ നിര്‍ബന്ധമാണ്. കുട്ടികളെ കൊണ്ട് പോകുന്ന മറ്റു വാഹനങ്ങളില്‍ ജൂലൈ ഒന്ന് മുതല്‍ നിര്‍ബന്ധമാണ്. ജൂണ്‍ ഒന്ന് മുതല്‍ 15 വരെ ജില്ലയിലെ നാല് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ സ്‌കൂളിന്റെ മുന്‍വശത്ത് നിന്ന് സ്‌കൂള്‍ വാഹനങ്ങള്‍ മാത്രം പരിശോധിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."