കുട്ടനാട്ടില്‍ പുഞ്ചകൃഷി വിളവെടുപ്പ് അവസാനഘട്ടത്തിലേക്ക്
കുട്ടനാട്: പുഞ്ചകൃഷി വിളവെടുപ്പ് കുട്ടനാട്ടില്‍ പൂര്‍ത്തിയായി വരുമ്പോഴും ആശങ്കയൊഴിയാതെ കര്‍ഷകര്‍. പകുതിയിലേറെ പാടശേഖരത്തെ വിളവെടുപ്പ് പൂര്‍ത്തിയായി.
ചില പാടശേഖരങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചിട്ടേയുള്ളൂ.മാര്‍ത്താണ്ഡന്‍ പാടശേഖരത്തെ ഇരുനൂറ്റിയമ്പത് ഏക്കറിലെയും, സീ ബ്ലോക്കിലെ ആറുന്നൂറേക്കര്‍ പാടശേഖരത്തിലെയും മറ്റ് ചെറിയ പാടശേഖരങ്ങളിലെയും വിളവെടുപ്പ് ആരംഭിച്ചിട്ടില്ല.
വിളവെടുപ്പ് പൂര്‍ത്തിയായ പാടശേഖരങ്ങളിലെയും പൂര്‍ത്തിയാകാത്ത പാടശേഖരങ്ങളിലെയും കര്‍ഷകര്‍ പറയുന്നത് ഉപ്പുവെള്ളമായതിനാല്‍ കൃഷി നാശം ഉറപ്പിച്ചുവെന്നാണ്. കുട്ടനാട്ടിലെ എല്ലാ പാടശേഖരത്തിലെയും വിളവെടുപ്പ് പൂര്‍ത്തിയായലേ കൃത്യമായി കൃഷി നാശത്തിന്റ് കണക്ക് പറയാന്‍ കഴിയൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏക്കറിന് ഇരുപതിനായിരം രൂപയുടെ നഷ്ടം ഇത്തവണ ഉണ്ടാകുമെന്നാണ് പാടശേഖര സമിതി ഭാരവാഹികളുടെ കണക്ക്.
ഇതുവരെ കുട്ടനാട്ടില്‍ നിന്ന് നൂറ്റി നാല്‍പ്പത് കോടിയിലേറെ രൂപയുടെ നെല്ല് സപ്ലൈക്കോ സംഭരിച്ചു കഴിഞ്ഞു.
ഇതിനിടയില്‍ ഈര്‍പ്പത്തിന്റ പേരില്‍ മില്‍ ഉടമകളും കര്‍ഷകരും തമ്മില്‍ പല പാടശേഖരങ്ങളിലും ഇപ്പോഴും തര്‍ക്കം നടക്കുകയാണ് ഇവിടങ്ങളില്‍ മഴയെ പേടിച്ചും, സ്ഥലസൗകര്യത്തിന്റ് പേരിലും കര്‍ഷകര്‍ തൂക്കത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ നല്‍കുകയാണ്.
മാര്‍ത്താന്‍ഡന്‍ കായല്‍ പാടശേഖര ഭാഗങ്ങളില്‍ ഇത്തരം തര്‍ക്കംമൂലം അറുന്നൂറ് ലോഡിലേറേ നെല്ലാണ് കെട്ടി കിടക്കുന്നത്.പാഡി ഓഫിസര്‍മാര്‍ മില്ലുടമകള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് കര്‍ഷകര്‍ നേരത്തേ ആരോപിച്ചിരുന്നു.
തര്‍ക്കങ്ങള്‍ ഒഴിവാക്കി വിളവെടുപ്പ് പൂര്‍ത്തിയാകുന്ന പാടശേഖര കളിലെ നെല്ല് കൃത്യമായി സംഭരിച്ചില്ലെങ്കില്‍ അവസാനഘട്ടത്തില്‍ കൃഷി നാശത്തിന്റെ കണക്ക് കൂടും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."