അങ്കമാലി ബൈപ്പാസ്: ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുമെന്ന്
കൊച്ചി: അങ്കമാലി നെടുമ്പാശേരി എയര്‍പോര്‍ട്ട് ബൈപ്പാസ് പദ്ധതി ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന്റെ ഉറപ്പ് ലഭിച്ചതായി ഇന്നസെന്റ് എം.പി അറിയിച്ചു. ധനമന്ത്രിയുമായി എം.പി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചും ഇതു സംബന്ധിച്ച നിവേദനം നല്‍കിയിരുന്നു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആയിരം കോടി രൂപ ബൈപ്പാസ് നിര്‍മാണത്തിനായി നീക്കിവച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ബൈപ്പാസുകളുടെ നിര്‍മാണം സാധ്യമായില്ല.
പൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സ്വകാര്യപൊതു പങ്കാളിത്തത്തോടെ അങ്കമാലി ബൈപ്പാസ് നിര്‍മ്മാണം നടത്താമെന്നും ഇതിന്റെ ആദ്യപടിയായി സാധ്യതാ പഠനം നടത്തിക്കഴിഞ്ഞുവെന്നും വിശദമായ പദ്ധതിരേഖ രണ്ട് മാസത്തിനകം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി എം.പി.യെ അറിയിച്ചു.
കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനാണ് നിര്‍മാണ ചുമതല. ഏകദേശം 1100 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ടുഘട്ടങ്ങളായാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഒന്നാം ഘട്ടം കരയാംപറമ്പ് മുതല്‍ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ കവല വരെയും രണ്ടാം ഘട്ടം റെയില്‍വേ സ്റ്റേഷന്‍ കവല മുതല്‍ എയര്‍പോര്‍ട്ട് വരെയുമാണ്. എം.പി.യോടൊപ്പം മുന്‍ മന്ത്രി ജോസ് തെറ്റയില്‍, പി.കെ ഷിബു, ഇ.ജെ വര്‍ഗീസ്, ബെന്നി മൂഞ്ഞേലി, സി.ബി രാജന്‍, ജോണി തോട്ടക്കര തുടങ്ങിയവരും നിവേദകസംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."