മഴവെള്ളത്തെ കിണറുകളിലെത്തിക്കണം: വിശ്വനാഥ് ശ്രീകണ്ഠയ്യ
കോട്ടയം: മഴവെള്ളത്തെ കിണറുകളിലെത്തിക്കുകയാണ് ജലദൗര്‍ലഭ്യം മറികടക്കാനുള്ള പോംവഴിയെന്ന് ജലസംരക്ഷണ പ്രവര്‍ത്തകനായ വിശ്വനാഥ് ശ്രീകണ്ഠയ്യ പറഞ്ഞു.
ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പരമ്പരയില്‍ കേരളത്തിലെ പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് ലോക ജലദിനത്തില്‍ കോട്ടയം റെയിന്‍ ഫോറസ്റ്റ് ആയുര്‍ കൗണ്ടി റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ഇന്ത്യയിലെ ജലോപയോഗം, വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭൂഗര്‍ഭജലം ചൂഷണം ചെയ്യാന്‍ തുടങ്ങിയതാണ് ഏറെ ജലസ്രോതസുകളുള്ള കേരളത്തില്‍ പോലും ജലദൗര്‍ലഭ്യം അനുഭവപ്പെടാന്‍ കാരണം. ജലത്തിന്റെ ഉപഭോഗത്തില്‍ നിയന്ത്രണം കൊണ്ടുവരികയും കിണറുകള്‍, പുഴകള്‍, തടാകങ്ങള്‍ തുടങ്ങിയ ജലസ്രോതസുകള്‍ ശുചീകരിക്കുകയും ചെയ്യുന്നതിലൂടെ ജലം സംരക്ഷിക്കാനാകുമെന്നും വിശ്വനാഥ് ശ്രീകണ്ഠയ്യ പറഞ്ഞു.
കിണറുകള്‍ക്ക് പകരം കുഴല്‍ക്കിണറുകള്‍ വന്നത് മുതലാണ് ജലം അപ്രത്യക്ഷമാകാന്‍ തുടങ്ങിയത്. ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ കൂടുതല്‍ കിണറുകള്‍ കുഴിക്കുകയും മഴവെള്ളത്തെ അതുമായി് ബന്ധിപ്പിക്കുകയും ചെയ്യണമെന്നും വിശ്വനാഥ് ശ്രീകണ്ഠയ്യ പറഞ്ഞു.
സുസ്ഥിരവികസനത്തിലൂന്നി വര്‍ഷം തോറും മൂന്ന് തവണ അസറ്റ് ഹോംസ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയാണ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ്. ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിലും ഒക്ടോബര്‍ രണ്ടിന് ലോക പാര്‍പ്പിട ദിനത്തിലുമാണ് മറ്റ് പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നത്.
അസറ്റ് ഹോംസ് എംഡി വി. സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ വിശ്വനാഥ് ശ്രീകണ്ഠയ്യയ്ക്ക് അസറ്റ് ഹോംസിന്റെ ഉപഹാരം ഡിസി ബുക്‌സ് എംഡി രവി ഡിസി, അസറ്റ് ഹോംസ് ഡയറക്ടര്‍ എന്‍. മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."