നവീകരിച്ച ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടനം ജൂണ്‍ ഒന്‍പതിന്
ചങ്ങനാശേരി: ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടനം ജൂണ്‍ ഒന്‍പതിന് റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെന്‍ നിര്‍വ്വഹിക്കും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പങ്കെടുക്കും. പാത ഇരട്ടിപ്പിക്കല്‍ ജോലികളുടെ ഭാഗമായാണ് പുതിയ ഓഫീസ് കെട്ടിടം തുറക്കുന്നത്. തിരുവനന്തപുരം ഡിവിഷനില്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ബി ക്ലാസ് സ്റ്റേഷനുകളില്‍ ഒന്നായ ചങ്ങനാശേരിയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ശ്രമഫലമായി 11 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണു നടപ്പാക്കിയത്. 2015 ജൂണ്‍ 25ന് അന്നത്തെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് നിര്‍മ്മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്.
10 മീറ്റര്‍ വീതിയും 1200 സ്‌ക്വയര്‍ മീറ്റര്‍ സ്ഥല സൗകര്യവും ഉള്ള പുതിയ കെട്ടിടം നിലവിലുള്ള ഓഫീസ് കെട്ടിടത്തില്‍ നിന്ന് 200 മീറ്റര്‍ മാറിയാണ്.540 മീറ്റര്‍ നീളത്തില്‍ മേല്‍ക്കൂര ഉള്‍പ്പെടുന്ന മൂന്നു ഫ്‌ളാറ്റ് ഫോമുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഒന്നാമത്തെ പ്ലാറ്റ് ഫോമിന് 15 മീറ്റര്‍ വീതിയുണ്ട്. ആറ് ടിക്കറ്റ് കൗണ്ടറുകളുണ്ട്. ഇതിലൊന്നിന്റെ ഉയരം കുറച്ച് ഭിന്നശേഷിക്കാര്‍ക്കായി മാറ്റി. ഇവര്‍ക്ക് സ്റ്റേഷനിലേക്കും ശുചിമുറികളിലേക്കും പ്രവേശിക്കുന്നതിനു റാംപുകളുമുണ്ട്.
എടിഎം സ്ഥാപിക്കുന്നതിനും ഭക്ഷണശാലയ്ക്കമുള്ള സൗകര്യം ഒരുക്കി. മുകളിലത്തെ നിലയിലെ ഹാള്‍ കോണ്‍ഫറന്‍സ് ആവശ്യങ്ങള്‍ക്കു പ്രയോജനപ്പെടുത്താം. കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമാകുന്ന ഏറ്റവും വിശാലമായ പാര്‍ക്കിങ് സൗകര്യവും ചങ്ങനാശേരിലുണ്ടാകും ബൈപ്പാസ് റോഡില്‍ നിന്നു സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ 40 മീറ്റര്‍ റോഡും യാത്രക്കാര്‍ക്കു വാഹനങ്ങള്‍ നിര്‍ത്തി സാധനങ്ങള്‍ ഇറക്കാന്‍ വിശാലമായ പോര്‍ച്ചും തയാറായി.കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമാകുന്ന ഏറ്റവും വിശാലമായ പാര്‍ക്കിങ് സൗകര്യവും ചങ്ങനാശേരിലുണ്ടാകും ബൈപ്പാസ് റോഡില്‍ നിന്നു സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ 40 മീറ്റര്‍ റോഡും യാത്രക്കാര്‍ക്കു വാഹനങ്ങള്‍ നിര്‍ത്തി സാധനങ്ങള്‍ ഇറക്കാന്‍ വിശാലമായ പോര്‍ച്ചും തയാറാക്കിയിട്ടുണ്ട്.ഉദ്ഘാടനത്തിനുശേഷം നിലവിലുള്ള കെട്ടിടം നവീകരിച്ചു സ്വിച്ച് റും, ഡ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍, ആര്‍പിഎഫ് ഔട്ട് പോസ്റ്റ്, സെക്ഷന്‍ എന്‍ജിനീയര്‍ റും, സ്റ്റോര്‍ എന്നിവയ്ക്കായി നീക്കിവയ്ക്കുന്നതിനാണു റെയില്‍വേ തീരുമാനം. അതേസമയം ചങ്ങനാശേരി സ്റ്റേഷന്‍ കമ്മിഷന്‍ ചെയ്യുന്നതിനൊപ്പം പ്രതീക്ഷിച്ച ചങ്ങനാശേരി - ചിങ്ങവനം ഇരട്ടപ്പാത കമ്മിഷനിങ് വൈകാനാണു സാധ്യത.
ജൂണ്‍ പകുതിയോടെ ലിങ്കിങ് ജോലികള്‍ പൂര്‍ത്തിയാകുമെങ്കിലും ചിങ്ങവനം സ്റ്റേഷനിലെ നിര്‍മാണം വൈകുന്നതിനാലാണു കമ്മിഷനിങ് നീളുന്നത്.വിഐപികള്‍ക്കുള്ള വിശ്രമ മുറി, ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകാര്‍ക്കുള്ള വിശ്രമ സ്ഥലം, സ്ത്രീകള്‍ക്കു മാത്രമായി വിശ്രമസ്ഥലം, ടിക്കറ്റ് ബുക്കിങ് കൗണ്ടര്‍, ക്യു ഏരിയ, ശുചിമുറികള്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, ചീഫ് ബുക്കിങ് സൂപ്പര്‍വൈസര്‍ റും, സ്റ്റേഷന്‍ മാനേജര്‍ മുറി, ടിക്കറ്റ് വെന്‍ഡിങ് യന്ത്രം, ടച്ച് സ്‌ക്രീന്‍, പാഴ്‌സല്‍ സര്‍വീസ്, എന്നീ സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ട്.
ഭാവിയില്‍ തിരക്കു വര്‍ധിക്കുന്നതനുസരിച്ച് ഓഫിസ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ യാത്രക്കാര്‍ക്കു താമസസൗകര്യം ഒരുക്കുവാനും സാധിക്കും.സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു കൊങ്കണ്‍ പാതയിലൂടെ സര്‍വീസ് നടത്തുന്ന കുടുതല്‍ ട്രെയിനുകള്‍ക്കു ചങ്ങനാശേരിയില്‍ സ്റ്റോപ് അനുവദിക്കണമെന്നും ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലേക്കു ടൗണില്‍നിന്നു ബസ് സര്‍വീസുകളും പ്രീ പെയ്ഡ് ടാക്‌സി സൗകര്യവും തുടങ്ങണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."