അഴിമതിരഹിത ഗ്രാമപഞ്ചായത്ത്: പ്രഖ്യാപനം ഇന്ന്
കോട്ടയം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളെ അഴിമതിരഹിത സദ്ഭരണ ഗ്രാമപഞ്ചായത്തുകളായി മാറ്റുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത 14 പഞ്ചായത്തുകളുടെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് രാവിലെ 10 ന് മന്ത്രി കെ.ടി ജലീല്‍ നടത്തും. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തു ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷനാകും.
പഞ്ചായത്തുകളുടെ യോഗനടപടികളും മിനിട്‌സും ഓണ്‍ലൈനാക്കുന്ന സകര്‍മ്മ സോഫ്റ്റ്‌വയര്‍ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കിയതിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിര്‍വ്വഹിക്കും. മുന്‍ എം.എല്‍.എ വി. എന്‍ വാസവന്‍ 'സകര്‍മ്മ' ലോഗോ പ്രകാശനം ചെയ്യും.
പൊതുജനങ്ങള്‍ക്ക് നികുതി ഓണ്‍ലൈനില്‍ അടയ്ക്കുന്നതിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ഓണ്‍ലൈനായി സൗകര്യങ്ങളൊരുക്കുന്ന സഞ്ചയ സാംഖ്യ സോഫ്റ്റ് വെയര്‍ സംയോജനം എല്ലാ പഞ്ചായത്തിലും നടപ്പാക്കിയതിന്റെ പ്രഖ്യാപനം ചടങ്ങില്‍ ജില്ലാ കലക്ടര്‍ സി.എ ലത നിര്‍വഹിക്കും.
വിജിലന്‍സ് എസ്. പി ജോണ്‍സണ്‍ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ അജിത് കുമാര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര രാധാകൃഷ്ണന്‍ (തലപ്പലം), മിനി മനോജ് (മുത്തോലി), രമേഷ് ബി വെട്ടിമറ്റം (പൂഞ്ഞാര്‍), സുമംഗലാദേവി (എലിക്കുളം), ജയ ശ്രീധര്‍ (ചിറക്കടവ്), ഷക്കീല നസീര്‍ (കാഞ്ഞിരപ്പള്ളി), പി. കെ സുധീര്‍ (കോരുത്തോട്), പീലിപ്പോസ് തോമസ് (പാമ്പാടി), പ്രദീപ് (കങ്ങഴ), എന്‍.രാജു (തൃക്കൊടിത്താനം), എന്‍.മണിലാല്‍ (ഞീഴൂര്‍), പി.വി ഹരിക്കുട്ടന്‍ (മറവന്‍തുരുത്ത്) എന്നിവര്‍ സംസാരിക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജോസ്‌നാമോള്‍ സ്വാഗതവും വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നന്ദിയും പറയും. പഞ്ചായത്ത്, വിജിലന്‍സ് വകുപ്പുകള്‍ സംയുക്തമായാണ് അഴിമതി-രഹിത സദ്ഭരണ പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."