ഇന്ന് ലോക ക്ഷയരോഗ ദിനം: ഏറ്റവും കൂടുതല്‍ രോഗികള്‍ രാജ്യത്ത്
കോട്ടയം: ജില്ലയില്‍ ക്ഷയരോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്ന് കണക്കുകള്‍. മൂന്നു മാസത്തിനുള്ളില്‍ ജില്ലയില്‍ 772 പേരാണ് ക്ഷയരോഗത്തിന് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. അഞ്ച് ടി.ബി യൂനിറ്റുകളിലായി റിപ്പോര്‍ട്ട് ചെയ്ത കേസുകളാണിവ.
കോട്ടയം ടി.ബി യൂനിറ്റിന് കീഴില്‍ 252 രോഗികള്‍ ചികിത്സ തേടിയപ്പോള്‍ ചങ്ങനാശേരിയില്‍ 149 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി,പാലാ, വൈക്കം എന്നിവടങ്ങളില്‍ യഥാക്രമം 112,151,110 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷം ആദ്യ മൂന്നു മാസത്തിനുള്ളില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 370 കേസുകളായിരുന്നു. 2015 ഈ കാലയളവില്‍ 468ഉം 14 ല്‍ 437 ഉം രോഗികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
പ്രധാനമായും നാലു രൂപത്തിലുള്ള ക്ഷയരോഗങ്ങളാണ് കാണാറുള്ളത്. കാറ്റ് വണ്‍, കാറ്റ് ടു, മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്‍സ് റ്റി.ബി, എക്‌സ്ഡിആര്‍ എന്നീരൂപത്തിലാണ് ക്ഷയരോഗം കാണപ്പെടുന്നത്. ഇതില്‍ കാറ്റ് വണ്‍ രൂപത്തിലുള്ള രോഗമാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാലു യൂനിറ്റുകളിലായി 640 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയം യൂനിറ്റില്‍ മാത്രം കാറ്റ് വണ്‍ റിപ്പോര്‍ട്ട് ചെയതത് 209. മറ്റു മൂന്നു യൂനിറ്റുകളിലായി യഥാക്രമം 126,94,121,90 എന്നിങ്ങനെയാണ് ഈ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാറ്റ് ടു ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 102 പേരിലാണ്. ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയം ടി.ബി യൂനിറ്റിന് കീഴിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.കോട്ടയം ,ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി,വൈക്കം എന്നിവടങ്ങളിലായി യഥാക്രമം 29,20,14,22,17 കേസുകള്‍ ഉണ്ട്.
ക്ഷയരോഗത്തിന്റെ ഏറ്റവും കൂടിയ രൂപമായ മള്‍ടി ഡ്രഗ് റെസിസ്റ്റന്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഏറെയും കോട്ടയം യൂനിറ്റില്‍ തന്നെയാണ്. ഏകദേശം 14 കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ആകെ 32 പേരിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. വൈക്കം ,ചങ്ങനാശേരി എന്നിവടങ്ങളില്‍ മൂന്നു കേസുകള്‍ വീതവും പാലായില്‍ എട്ടും കാഞ്ഞിരപ്പള്ളിയില്‍ നാലു കേസും റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ ക്ഷയരേഗികളുടെ തോത് വര്‍ധിക്കാന്‍ കാരണം ചികിത്സ പൂര്‍ണമായും ഉപയോഗപ്പെടുത്താത്തതാണ്. പലരും പാതിവഴിയില്‍ ചികിത്സ മുടക്കുന്ന പ്രവണതയേറെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."