വൈക്കം ടൂറിസം ഫെസ്റ്റിന് നാളെ തുടക്കം
വൈക്കം: നഗരസഭയില്‍ വൈക്കം ടൂറിസം ഫെസ്റ്റിന് നാളെ തുടക്കമാവും. നാലു ദിവസങ്ങളിലായി നടത്തുന്ന ആഘോഷപരിപാടികള്‍ 27ന് സമാപിക്കും.
24ന് വൈകിട്ട് 4 മണിക്ക് പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അധ്യക്ഷയാകും. ചരിത്രപ്രദര്‍ശന ഉദ്ഘാടനം വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലഗോപിയും ചിത്രപ്രദര്‍ശന ഉദ്ഘാടനം മുന്‍ ലളിത കലാ അക്കാദമി സെക്രട്ടറി എം.കെ ഷിബുവും പുസ്തകമേളയുടെ ഉദ്ഘാടനം ഡി.വൈ.എസ്.പി കെ.സുഭാഷും കലാസന്ധ്യയുടെ ഉദ്ഘാടനം വൈക്കം വിജയലക്ഷ്മിയും നിര്‍വ്വഹിക്കും.വൈകിട്ട് 6ന് കലാസന്ധ്യ, സ്മൃതി സംഗീതിക. 25ന് വൈകിട്ട് 4ന് സാംസ്‌കാരിക ഘോഷയാത്ര മുന്‍ നഗരസഭ അദ്ധ്യക്ഷന്‍ എന്‍.അനില്‍ ബിശ്വാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. 5ന് വൈക്കം ബീച്ചില്‍ നടക്കുന്ന സമ്മേളനം ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
സി.കെ ആശ എം.എല്‍.എ അധ്യക്ഷയാകും. തുടര്‍ന്ന് ഡി.മനോജിന്റെ വൈക്കം-ചരിത്രവഴികള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. ശേഷം പെപ്പര്‍ ടൂറിസം പദ്ധതി വിശദീകരണം ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ നടത്തും. 7ന് കലാസന്ധ്യ, ലയതരംഗ് മാജിക്കല്‍ ഫ്യൂഷന്‍ നൈറ്റ്. 26ന് വൈകിട്ട് 4 മണിക്ക് വൈക്കത്തിന്റെ ടൂറിസം സാധ്യതകളെ കുറിച്ച് സെമിനാര്‍ നടത്തും.
7ന് കലാസന്ധ്യയില്‍ പൊന്തി മുഴക്കം, നാടന്‍പാട്ടും ദൃശ്യാവിഷ്‌ക്കാരവും. 27ന് വൈകിട്ട് 4ന് വൈക്കത്തിന്റെ സമഗ്ര വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. എം.ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പി.കെ മേദിനി ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലാ ഗോപി അധ്യക്ഷയാകും. വൈകിട്ട് 7ന് കലാസന്ധ്യയില്‍ ചോക്ലേറ്റ് ഷോ, ഫീസ്റ്റ് ഓഫ് മ്യൂസിക് ഡാന്‍സ് ആന്റ് മിറാക്കിള്‍ എന്നിവയാണ് പരിപാടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."