തൊടുപുഴ മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളിന്റെ ഉദ്ഘാടനവും കുടുംബസംഗമവും
തൊടുപുഴ: തൊടുപുഴ മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളിന്റെ ഉദ്ഘാടനവും മന്ദിര സമര്‍പ്പണവും കുടുംബസംഗമവും ശനിയാഴചയും ഞായറാഴ്ചയുമായി വിപുലമായ ആഘോഷത്തോടെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്രസ്റ്റ് ഹാളിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് ആറിന്് ട്രസ്റ്റ് ഹാളില്‍ നടക്കും.
വൈകിട്ട് നാലിന് മൂണ്‍ലിറ്റ് ഹോട്ടലിന് സമീപത്ത് നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ട്രസ്റ്റ് ഹാളിലേക്ക് നടക്കും. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍, അതിന് ശേഷം മ്യൂസിക് ഷോ ഉണ്ടായിരിക്കും. ഏഴ് മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് വി.എ ജമാല്‍ മുഹമ്മദ് അധ്യക്ഷനാകും.
പി.ജെ ജോസഫ് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് റ്റി നസിറുദ്ദീന്‍ പങ്കെടുക്കും.
കുടുംബ സംഗമം 26ന് രാവിലെ 10.30ന് പതാക ഉയര്‍ത്തലോടെ ആരംഭിക്കും. തുടര്‍ന്ന് കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാകായിക മത്സരങ്ങളും നടക്കും. വൈകിട്ട് 5.45ന് കുടുംബ 'ഭദ്രത എന്ന വിഷയത്തില്‍ ധമനന്‍ പായിപ്ര പ്രഭാഷണം നടത്തും. രാത്രി ഏഴിന് ചേരുന്ന പൊതു സമ്മേളനം ജില്ലാ പൊലിസ് ചീഫ് കെ ബി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വേണു ഇ എ പി അദ്ധ്യക്ഷനാകും. തുടര്‍ന്ന് ആലുവ തരന്തല അവതരിപ്പിക്കുന്ന അക്രോബാറ്റിക് ഡാന്‍സും സ്ട്രയുടെ ഗാനമേളയും ഉണ്ടാവും.
വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് വി എ ജമാല്‍ മുഹമ്മദ്, സെക്രട്ടറി അഡ്വ. പി എസ് മോഹന്‍ദാസ്, ട്രഷറര്‍ ജെയിന്‍ എം ജോസഫ്, ജനറല്‍ കണ്‍വീനര്‍ എം പി ചാക്കോ, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ് വേണു ഇ എ പി, ജോസ് എവര്‍ഷൈന്‍, പ്രശാന്ത് കുട്ടപ്പാസ്, സി.കെ നവാസ്, വി അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."