പത്മ ജങ്ഷന്‍-ഇന്‍ഫോപാര്‍ക്ക് റോഡിനു ഭരണാനുമതി
കൊച്ചി: എറണാകുളം എം.ജി റോഡില്‍ നിന്ന് ആരംഭിച്ച് പുല്ലേപ്പടി തമ്മനം എന്‍.എച്ച് 47 ചക്കരപ്പറമ്പ് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലൂടെ കാക്കനാട് ഇന്‍ഫോപാര്‍ക്കുമായി ബന്ധിപ്പിക്കുന്ന റോഡ് വരുന്നു. ഇതു സംബന്ധിച്ചു പി.ടി തോമസ് എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു. രണ്ടുഘട്ടമായാണു പദ്ധതി നടപ്പിലാക്കുന്നതെന്നു പി.ടി തോമസ് എം.എല്‍.എ അറിയിച്ചു.
ആദ്യഘട്ടം പത്മ ജങ്ഷന്‍ മുതല്‍ എന്‍.എച്ച് 47 വരെയുള്ളത് കൊച്ചി കോര്‍പറേഷന്‍ നടപ്പാക്കും. രണ്ടാം ഘട്ടം പൊതുമരാമത്തു വകുപ്പും.
രണ്ടാംഘട്ടം നാലുകിലോമീറ്റര്‍ റോഡിന്റെ വിശദമായ പദ്ധതി രേഖ കണ്‍സള്‍ട്ടന്റായ കിറ്റ്‌കോ സമര്‍പ്പിച്ചു കഴിഞ്ഞതായി എം.എല്‍.എ പറഞ്ഞു.
ചക്കരപ്പറമ്പ് മുതല്‍ വെണ്ണല വരെയുള്ള ഒന്നര കിലോമീറ്റര്‍ 30 മീറ്റര്‍ വീതിയിലും വെണ്ണല മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ രണ്ടരകിലോമീറ്റര്‍ 45 മീറ്റര്‍ വീതിയിലും സ്ഥലമേറ്റെടുത്ത് റോഡ് നിര്‍മിക്കും.
നാലുവരിപ്പാതയായുള്ള രണ്ടാംഘട്ടത്തിന് 413 കോടി രൂപയാണു 2013ല്‍ വകയിരുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."