ഭക്തിയുടെ നിറവില്‍ മലയിന്‍കീഴ്
മലയിന്‍കീഴ്: മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവല്ലാഴപ്പന്റെ ചരിത്രപ്രസിദ്ധമായ ആറാട്ട് ഇന്ന് നടക്കും. മീനമാസത്തിലെ തിരുവോണം നാളായ ഇന്ന് വൈകിട്ട് ഭഗവാന്‍ കുഴയ്ക്കാട് ഭഗവതിക്ഷേത്ര സന്നിധിയിലേക്ക് ആറാട്ടിന് എഴുന്നള്ളും. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് ആചാരവെടികളോടെ വൈകിട്ട് ആറാട്ടുഘോഷയാത്ര പുറപ്പെടും. പള്ളിവേട്ട കഴിഞ്ഞു ശ്രീകോവിലില്‍ പ്രവേശിക്കാതെ നമസ്‌കാരമണ്ഡപത്തില്‍ ഒരു രാത്രി ശയിച്ചശേഷം ഭഗവാന്‍ ദേവഗണങ്ങളോടൊപ്പം കുഴയ്ക്കാട് ഭഗവതിയെ വിവാഹം ചെയ്യാന്‍ ആഘോഷപൂര്‍വം പോകുന്നുതാണ് ചടങ്ങ്. കുഴയ്ക്കാട് ക്ഷേത്രക്കടവില്‍ ആറാട്ട് കഴിഞ്ഞെത്തിയ ഭഗവാനോടു ദേവി വിവാഹത്തിന് അസൗകര്യം അറിയിക്കുന്നതായാണ് സങ്കല്‍പ്പം.
ആറാട്ട് കഴിഞ്ഞ് എത്തിയ ഭഗവാന് മലയിന്‍കീഴ് ജംഗ്ഷനില്‍ പഞ്ചവാദ്യത്തോടെ വരവേല്‍പ്പ് നല്‍കും. രാത്രി 9 ന് കുഴയ്ക്കാട് ക്ഷേത്രകടവില്‍ നിന്നും തിരിച്ചെഴുന്നള്ളും. ആറാട്ടു ദിവസം മലയിന്‍കീഴ് ജംഗ്ഷനില്‍ വൈകിട്ട് 3.30ന് പാണ്ടിമേളം, 5.15ന് ആറാട്ടിന് സ്വീകരണം, 6.30ന് ഈശ്വരനാമജപം, രാത്രി 9.30ന് വിധുപ്രതാപും ചാലക്കുടി പ്രസീതയും നയിക്കുന്ന ഗാനമേള എന്നിവ നടക്കും. കഴിഞ്ഞ 17ന് തുടങ്ങിയതാണ് നാടിനെ ലഹരിയിലാക്കിയ ഉല്‍സവം. ഇന്ന് മലയിന്‍കീഴ്, മാറനല്ലൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ഇവിടെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."