പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം
കൊല്ലം: ബാലതാരമായി അഭിനയിച്ച പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ രക്ഷിക്കാന്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്കും മാതാവിനും പണം നല്‍കി കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി ഇടനിലക്കാര്‍ രംഗത്തെത്തി. പണം നല്‍കിയാല്‍ കേസ് പിന്‍വലിപ്പിക്കാമെന്ന് ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതികളുടെ സുഹൃത്തുകളെ അറിയിച്ചതായും വിവരമുണ്ട്. ഈ കേസില്‍ ഇനിയും അറസ്റ്റ് നടക്കാനിരിക്കൊയാണ് ഇത്തരത്തില്‍ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ സി.പി.എമ്മിന്റെ പ്രമുഖ നേതാവും വാര്‍ഡ് മെമ്പറുമായ വ്യക്തിയുടെ മകന്‍ ഫൈസലിനെ പിടികൂടുന്നതിന് മുമ്പെ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടന്നിരുന്നു.
ഈ കേസില്‍ ഇനി പിടിയിലാകുന്നള്ളതും ഉന്നതരുടെ മക്കളോ കൊച്ചു മക്കളോ ആണ്. ഇതിനാലാണ് കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് പൊലിസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തന്നെയാണെന്നും ആരോപണമുണ്ട്. സി.പി.എമ്മിന്റെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അന്വേഷണം അട്ടിമറിക്കാന്‍ പൊലിസിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആരോപിച്ചു. ഇന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചിന്നക്കടയില്‍ പ്രതിഷേധസംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."