ഇന്ത്യയുടെ ആരോപണങ്ങളെ ശക്തമായി നേരിട്ട് ചൈനീസ് ദിനപത്രം
ന്യൂഡല്‍ഹി: ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാതിരുന്നതു ചൈന കാരണമാണെന്ന ആരോപണങ്ങളെ ശക്തമായി നേരിട്ടു ചൈനീസ് ദിനപത്രം. രാജ്യത്തെ പ്രധാന ഇംഗ്ലീഷ് ദിനപത്രമായ ഗ്ലോബല്‍ ടൈംസാണ് ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ആണവ നിയന്ത്രണ കരാറില്‍ (എന്‍.പി.ടി) ഒപ്പുവയ്ക്കാത്തതാണ് ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തിനു തടസമായതെന്നു വ്യക്തമാക്കുന്നത്. സംഭവം ചൈനയുടെ പ്രത്യേക ഇടപെടലല്ലെന്നാണ് പത്രം വ്യക്തമാക്കുന്നത്. വിഷയത്തിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കിയ കവറേജിനെയും പത്രം വിമര്‍ശിച്ചു. 1975ല്‍ രൂപീകരിക്കപ്പെട്ടതു മുതല്‍ എന്‍.പി.ടിയില്‍ ഭാഗമാകുകയെന്നത് എന്‍.എസ്.ജി അംഗത്വത്തിന്റെ മാനദണ്ഡമാണ്. ഇക്കാരണത്താല്‍ ചൈനയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കാന്‍ അവകാശമുണ്ടെന്നും പത്രം എഴുതി.
ചില ഇന്ത്യക്കാരുടെ ആരോപണത്തെ ബോധരഹിതമെന്നു വിശേഷിപ്പിച്ച പത്രം, ചൈനയുടെ നടപടി അന്തര്‍ദേശീയ നിയമങ്ങള്‍ക്കനുസരിച്ചായിരുന്നുവെന്നും എന്നാല്‍ സ്വന്തം ദേശീയ താല്‍പര്യത്തിനുവേണ്ടി ലോകം അംഗീകരിച്ച തത്വങ്ങള്‍ ലംഘിക്കാമെന്ന സൂചനയാണ് ഇന്ത്യയുടെ പ്രതികരണത്തില്‍ കാണുന്നതെന്നും എഴുതി. ഇന്ത്യയുമായി അമേരിക്ക പുലര്‍ത്തുന്ന സൗഹൃദം ചൈനയെ എതിരിടാന്‍ വേണ്ടിയാണെന്നും പത്രം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."