നീലേശ്വരം നഗരസഭ: കൈയേറ്റമൊഴിപ്പിക്കല്‍ തുടരുന്നു
നീലേശ്വരം: നഗരസഭാ പരിധിയില്‍ വ്യക്തികളും സ്ഥാപനങ്ങളും കൈയേറിയ ഭൂമി ഒഴിപ്പിക്കല്‍ തുടരുന്നു. നഗരമധ്യത്തില്‍ തെരു റോഡ് പരിസരത്ത്പതിറ്റാണ്ടുകളായി നീലേശ്വരം നെയ്ത്ത് സഹകരണ സംഘം ഓഫിസും നെയ്ത്തു ശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊതുസ്ഥലത്താണു നിര്‍മിച്ചതെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു രണ്ടു സെന്റ് സ്ഥലം അളന്നു തിട്ടപ്പെടുത്തി ചരടു കെട്ടി വേര്‍തിരിച്ചു.
തൊഴിലാളികളുടെ സുരക്ഷിതത്വം പരിഗണിച്ച് കെട്ടിടം ഒഴിപ്പിക്കുന്നത് താല്‍ക്കാലികമായി വേണ്ടെന്നു വച്ചു. നഗരസഭാ കാര്യാലയത്തിനു സമീപവും ഭൂമി കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ അതും ഒഴിപ്പിക്കും.
കടിഞ്ഞിമൂല പ്രദേശത്തും സര്‍വേ സംഘം പരിശോധന നടത്തി. ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ കുഞ്ഞികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ പി. ഭാര്‍ഗവി, പി.കെ രതീഷ്, കെ.വി സുധാകരന്‍, ജനറല്‍ സര്‍വേയര്‍ കെ. രവീന്ദ്രന്‍, ജില്ലാ സര്‍വേയര്‍ പി. ബാബു, രമേശന്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കെ. രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നേരത്തേ കച്ചേരിക്കടവില്‍ രണ്ടേക്കര്‍ ഭൂമിയും ദേശീയപാതയോരത്ത് പുഴയോടു ചേര്‍ന്നുള്ള 54 സെന്റ് സ്ഥലവും തിരിച്ചുപിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."