ഏനാത്ത് പാലം; ബലപ്പെടുത്തല്‍ ജോലികള്‍ക്ക് തുടക്കം
കൊട്ടാരക്കര: ഭൂമിപൂജയോടെ കൂടി ഏനാത്ത് പഴയ പാലം ബലപ്പെടുത്തല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇന്നലെ രാവിലെ നടന്ന ഭൂമി പൂജക്ക്‌ശേഷം കൂറ്റന്‍ റിംഗുകള്‍ ആറ്റിലേക്കിറക്കി സ്ഥാപിച്ച് തുടങ്ങി. ബലക്ഷയമുണ്ടായ പാലത്തിന് സമീപം ഇരുമ്പുകള്‍ പാകി പ്രത്യേക ഫ്‌ളാറ്റ്‌ഫോംനിര്‍മിച്ചാണ് ബലപ്പെടുത്തല്‍ നടപടികള്‍ നടക്കുന്നത്. ബലക്ഷയമുള്ള രണ്ടും മൂന്നും തൂണുകളാണ് പൂര്‍ണമായും മാറ്റി സ്ഥാപിക്കുന്നത്. മദ്രാസ് ഐ.ഐ.ടിയിലെ റിട്ട. പ്രൊഫസര്‍ ഡോ. അരവിന്ദ് നല്‍കി പ്ലാനുകളിലാണ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.
ഇരുമ്പ് റിംഗുകള്‍ സ്ഥാപിച്ച ശേഷം പിന്നീട് അതില്‍ കോണ്‍ക്രീറ്റ് നിറക്കും. പിന്നീട് ജാക്കി ഉപയോഗിച്ച് പാലത്തിന്റെ മേല്‍ഭാഗം ഉയര്‍ത്തിയശേഷമാണ് തകരാര്‍ സംഭവിച്ച രണ്ട്, മുന്ന് തൂണുകളുടെ പൂനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ഈ കാലയളവില്‍ പാലത്തിന് താങ്ങായി താല്‍ക്കാലിക തൂണുകള്‍ സ്ഥാപിക്കും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും നിര്‍മ്മാണം. ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാന് കഴിയുമെന്നാണ് വിലയിരുത്തുന്നത്.
ജനുവരി 10ന് വൈകിട്ട് 6 മണിയോടെയായിരുന്നു ഭാരം കയറ്റിയ വാഹനം കടന്ന് പോയതിന് തൊട്ടുപിന്നാലെ പാലത്തിന്റെ ഒരുവശം ചരിഞ്ഞത്. നിര്‍മ്മാണം പൂര്‍ണതോതില്‍ ആരംഭിക്കുമ്പോള്‍ ഇതു വഴിയുള്ള കാല്‍നടയാത്രയും അസാധ്യമാകും.
ഇതിന് പരിഹാരമായാണ് ബെയ്‌ലി പാലം നിര്‍മിക്കുന്നത്. ഇതിന് കരസേന അടുത്ത ദിവസങ്ങളില്‍ തുടക്കം കുറിക്കുമെന്ന് കരസേനാവൃത്തങ്ങള്‍ അറിയിച്ചു. നിര്‍മ്മാണ സാമഗ്രികള്‍ വിവിധ ട്രക്കുകളിലായി ഏനാത്ത് എത്തിച്ച് കഴിഞ്ഞു. നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന സൈനിക സംഘവും സ്ഥലത്തെത്തി ക്യാമ്പ് ഓഫിസ് തുറന്നു. അടൂര്‍ പഴകുളത്തുള്ള അഗ്രിക്കള്‍ച്ചറല്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലാണ് (പാസ്) പ്രധാന ക്യാംപ് ഓഫിസ് തുറന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."