HOME
DETAILS

ചെറുവത്തൂരില്‍ നിപ വൈറസ് ബാധയെന്ന് വ്യാജ പ്രചാരണം

  
backup
May 23 2018 | 06:05 AM

%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%aa-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d

 

ചെറുവത്തൂര്‍: നിപ വൈറസ് ആശങ്കയുയര്‍ത്തുന്നതിനിടയില്‍ വാട്‌സ്ആപ്പില്‍ വ്യാജപ്രചാരണം. നിപ വൈറസ് മൂലം പനി ബാധിച്ച് ചെറുവത്തൂര്‍ സ്വദേശി മംഗളൂരുവില്‍ ചികിത്സയിലാണെന്ന വ്യാജ സന്ദേശമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഇന്നലെ രാവിലെ എട്ടോടെയാണ് ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം വന്നുതുടങ്ങിയത്. അധികം വൈകാതെ ഇതു വ്യാപകമായി പ്രചരിച്ചു. ചെറുവത്തൂര്‍ സ്വദേശി മനോഹരന്‍ നിപ വൈറസ് ബാധയെ തുടര്‍ന്ന് മംഗളൂരു കെ.എം.സി ആശുപത്രിയില്‍ ചികിത്സയില്‍ എന്നായിരുന്നു സന്ദേശം. ആശങ്ക പരന്നതോടെ വി.വി സ്മാരക സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് അന്വേഷണങ്ങളുടെ പ്രവാഹമായി. നിരവധി പേര്‍ നേരിട്ടും വിവരമറിയാന്‍ എത്തി. ഇതോടെ പനി ബാധിച്ചു ഏതെങ്കിലും മനോഹരന്‍ മംഗളൂരുവില്‍ ചികിത്സയിലുണ്ടോ എന്നും ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ അന്വേഷിച്ചു. ഡോ. പ്രവീണ്‍കുമാറും ആശുപത്രിയിലെ മറ്റു ജീവനക്കാരും മംഗളൂരുവിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും അന്വേഷണം നടത്തി. കര്‍ണാടക സ്വദേശിയായ മനോഹര നായ്ക് അല്ലാതെ മറ്റൊരു മനോഹരനും ചികിത്സയില്‍ ഇല്ലെന്ന വിവരമാണ് അവിടെനിന്നു ലഭിച്ചത്. ഇയാള്‍ മറ്റൊരു അസുഖത്തിനാണ് ചികിത്സ തേടുന്നതെന്നും വ്യക്തമായതോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നു വ്യക്തമായി.
ജില്ലയില്‍ നിപ്പാ വൈറസ് ഒരാള്‍ക്കും ബാധിച്ചിട്ടില്ലെന്ന് ഡി.എം.ഒ എ.പി ദിനേശ് കുമാര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago