അരുണ്‍ കൊലപാതകം; മൂന്നാംപ്രതി തൂങ്ങിമരിച്ചു
വെള്ളറട: യുവാവിനെ അടിച്ചുകൊന്ന കേസിലെ മൂന്നാം പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിളിയൂര്‍ സ്വദേശി സുബിന് (25) ആണ് മരിച്ചത്. ഒറ്റശേഖരമംഗലം ഇടവാല്‍ നാരായണത്ത് കുളത്തിന്‍കര വീട്ടില്‍ മുരുകന് ആശാരി-ഇന്ദിര ദമ്പതികളുടെ മകന് അരുണ്‍ (28) കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയാണ് മരിച്ച സുബിന്. മധുര ടൗണില്‍ ശ്രീറാം ലോഡ്ജില്‍ 707-ാം നമ്പര്‍ റൂമിലാണ് ആത്മഹത്യ ചെയ്തത്. സുബിന് കൈ ഞെരമ്പ് മുറിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു. കേസിലെ 5ാം പ്രതി കള്ളിമൂട് കാസാ റോഡ് വീട്ടില്‍ അഭിലാഷ് (25) ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളും ആത്മഹത്യക്കു ശ്രമിച്ചുവെങ്കിലും തൂങ്ങിയ കയര്‍ പൊട്ടി നിലത്തുവീഴുകയായിരുന്നു. ശബ്ദംകേട്ട് സമീപ താമസക്കാര്‍ ലോഡ്ജ് മാനേജരെ വിവരമറിയിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ആര്യന്‍കോട് എസ്.ഐയും പാറശാല സി.ഐയും മധുരയിലേക്ക് തിരിച്ചിട്ടുണ്ട്. കേസില്‍ മരണപ്പെട്ട സുബിന്റെ സഹോദരീ ഭര്‍ത്താവ് വര്ണ്ണന്, വിശാഖ്, അഖില്‍, പ്രിന്‍സ്, സുജിന്‍, അനില്‍കുമാര്‍ എന്നിവര്‍ ഇപ്പോള്‍ ജയിലിലാണ്. ശേഷിച്ച പ്രതികള്‍ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള തിരച്ചില്‍ പൊലിസ് ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."