പെരിങ്കരിയില്‍ ക്ലബും കടയും തകര്‍ത്തു
ഇരിട്ടി: വള്ളിത്തോട് പെരിങ്കരിയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ക്ലബ്ബും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ കടയും തകര്‍ത്തതായി പരാതി. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ചാച്ചാജി ക്ലബ്ബിനും സമീപത്തെകോണ്ഗ്രസ് പ്രവര്‍ത്തക ആക്രമണമുണ്ടായത്.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ക്ലബ്ബിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ അക്രമിസംഘം ഓഫിസനകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു ഓഫീസ് ബോര്‍ഡുകള്‍ തകര്‍ത്തു സമീപത്തെ പല ചരക്കുകടയും അടിച്ചു തകര്‍ത്തതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് ചാച്ചാജി ക്ലബ്ബിന്റെ ഓഫിസ് ചാണകം ഒഴിച്ച് വികൃതമാക്കുകയും ഇതിന്റെ തുടര്‍ച്ചയെന്നോണം സമീപത്തെ ഡി.വൈ.എഫ്.ഐയുടെ കൊടിമരവും സ്തു പവും തകര്‍ത്തിരുന്നു. ഇതേ ചൊല്ലി ഇരുവിഭാഗവും തമ്മില്‍ കഴിഞ്ഞ ദിവസം പെരിങ്കരിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇരിട്ടി എസ്.ഐ പി.എം സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."