പിണറായിയുടേത് ജനമര്‍ദക സര്‍ക്കാര്‍: സുധീരന്
എടക്കാട്: കേരളം ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും വലിയ ജനമര്‍ദക സര്‍ക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടുതുമുന്നണി സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. എടക്കാട് പൊലിസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദനത്തിനിരയായി മരിച്ചെന്ന് ആരോപണമുയര്‍ന്ന ഉനൈസിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിന് ഇരയായതിനെ തുടര്‍ന്ന് ചികിത്സതേടിയ ആശുപത്രിയിലെ പരിശോധനാ റിപ്പോര്‍ട്ടുകള്‍, ഉനൈസിന്റെ ഉമ്മയുടെ മൊഴികള്‍, ഉനൈസ് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് എന്നീ ശാസ്ത്രീയവും നിഷേധിക്കാനുമാവാത്ത നിരവധി തെളിവുകള്‍ ഉണ്ടായിട്ടും ഉദ്യോഗസ്ഥര്ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതോടൊപ്പം ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്യണം. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യത്തെ പൊലിസ് ക്രൂരത അരങ്ങേറിയത് തലശ്ശേരി കുട്ടിമാക്കൂലിലെ ദലിത് കുടുംബത്തിലെ രണ്ടു പെണ്‍കുട്ടികള്‍ക്കും ഒരു കൈക്കുഞ്ഞിനുമെതിരെയായിരുന്നു. അധികാരഭ്രാന്തില്‍ പൊലിസ് വഴിവിട്ടു സഞ്ചരിക്കുമെന്ന മുന്നറിയിപ്പ് അന്ന് ഞങ്ങള്‍ നല്‍കിയിരുന്നതാണെന്നും സുധീരന് വ്യക്തമാക്കി.
കോര്പറേഷന് കൗണ്‍സിലര്‍ ഭാരതി, കെ.വി ജയരാജന്, പി. അഷ്റഫ്, കെ.വി രതീന്ദ്രന്‍, രാജീവന് തോട്ടട, അബൂട്ടി പാച്ചക്കര, ഒ. സത്യന്, ഹംസ എടക്കാട്, കെ. വിജയന് എന്നിവരും സുധീരനൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."