പതിമൂന്നുകാരന്റെ ആത്മഹത്യ; പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കൊല്ലം: പുനലൂരില്‍ ആത്മഹത്യ ചെയ്ത 13കാരന് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ 18നാണ് കരവാളൂരിലെ വീട്ടില്‍ 13 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് ആണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. സംഭവ ദിവസം സഹോദരി സ്കൂളില്‍ ആഘോഷ പരിപാടികള്‍ക്കായി പോയിരുന്നു. സഹോദരിയുടെ സ്കൂളിലെ പരിപാടിയ്ക്ക് കൊണ്ട് പോകാത്തതിന്റെ വിഷമത്താല്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം കരുതിയിരുന്നത്.
പോക്സൊ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പൊലിസ് അന്വേഷണം ആരംഭിച്ചു. പുനലൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. അഞ്ചല്‍ സി.ഐയ്ക്കാണ് അന്വേഷണ ചുമതല. പ്രതിയെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."