യുവതിയെയും കൈകുഞ്ഞിനെയും പുറത്താക്കി: വീടുപൂട്ടി ഭര്‍ത്താവും വീട്ടുകാരും സ്ഥലംവിട്ടു
സ്വന്തം ലേഖകന്‍
പയ്യന്നൂര്‍: പയ്യന്നൂര്‍ പുഞ്ചക്കാട് മാതാവിനെയും ഒരു വയസ് പ്രായമായ കൈക്കുഞ്ഞിനെയും ഭര്‍ത്താവും ഭര്‍തൃ മാതാവും സഹോദരിയും ചേര്‍ന്ന് മര്‍ദിക്കുകയും വീടിന് പുറത്താക്കിയതായും പരാതി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തുകയും യുവതിയേയും കുഞ്ഞിനെയും ഏറ്റെടുക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തോളമായി തൃക്കരിപ്പൂരിലെ സുഹറയും ഭര്‍ത്താവ് റഫീക്കും ഭര്‍തൃമാതാവും സഹോദരിയും പുഞ്ചക്കാട് പുന്നക്കടവ് പാലത്തിന് സമീപത്തെ വാടക ക്വാട്ടേഴ്സില്‍ താമസിച്ച് വരുന്നു. കുട്ടിയായതോടെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ ഭിക്ഷയെടുപ്പിക്കുകയും കിട്ടുന്ന തുക കുറഞ്ഞ് പോയാല്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നതായി യുവതി പറഞ്ഞു. രണ്ട് ലക്ഷം രൂപയും 35 പവനും വാങ്ങിയാണ് സുഹറയെ റഫീഖ് വിവാഹം കഴിച്ചത്. കൂടാതെ 50,000 രൂപ പയ്യന്നൂര്‍ റൂറല്‍ ബേങ്കില്‍ വായ്പ എടുപ്പിക്കുകയും ഭര്‍ത്താവിന്റെ പേരില്‍ പണിയുന്ന വീടിന്റെ നിര്‍മാണത്തിനായി യുവതിയുടെ ബന്ധുവില്‍നിന്ന് 70 ചാക്ക് സിമന്റും തന്നെ കൊണ്ട് വാങ്ങിപ്പിച്ചതായി യുവതി പറഞ്ഞു.
ഇപ്പോള്‍ ഭര്‍ത്താവ് തന്നെ ഒഴിവാക്കി വേറൊരു വിവാഹം ചെയ്യാന്‍ തയാറായിരിക്കുകയാണെന്നും യുവതി പറഞ്ഞു.
ഇതുസംബന്ധിച്ച് പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്‍കുകയും എസ്.ഐയും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."