HOME
DETAILS
MAL
ഫോട്ടോ ഫെസ്റ്റിവല്‍; ലോഗോ പ്രകാശനം ചെയ്തു
backup
March 24 2017 | 01:03 AM
കൊല്ലം: 28 മുതല്‍ 30 വരെ കൊല്ലത്ത് നടക്കുന്ന അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ കേരളാ മീഡിയ അക്കാദമി ചെയര്മാന് ആര്.എസ് ബാബു പ്രസ്ക്ലബ് പ്രസിഡന്റ് സി വിമല്‍കുമാറിന് നല്കി പ്രകാശനം നിര്‍വഹിച്ചു.
കൊച്ചി സ്വദേശിയായ പ്രമുഖ ഗ്രാഫിക് ഡിസൈനര്‍ സുരേഷ് കുഞ്ഞുപിള്ളയാണ് ലോഗോ രൂപകല്‍പ്പനചെയ്തത്. മീഡിയ അക്കാദമി സെക്രട്ടറി കെ.ജി സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്, പ്രസ്ക്ലബ് സെക്രട്ടറി ഡി ജയകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."